Short News

കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് പറഞ്ഞ് മലയാള നടന്‍

കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് പറഞ്ഞ് മലയാള നടന്‍

കൊച്ചിയിലുള്ള സംവിധായകനെ കാണാന്‍ പോയ തന്നോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്ന് നവജിത് നാരായണനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് നിനക്കൊരു വേഷം തന്നാല്‍ എനിക്കെന്താ ലാഭം എന്നാണ് ചോദിച്ചത്. കൈ എടുത്തു മാറ്റാന്‍ പറഞ്ഞപ്പോൾ കേൾക്കാത്തതിനെ തുടർന്ന് മുഖം നോക്കി ഒന്നു പൊട്ടിച്ചു താന്‍ അവിടന്നിറങ്ങിയതായും നവജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഒറ്റപ്പെട്ടു

പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഒറ്റപ്പെട്ടു

താലൂക്കിലെ പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് രണ്ടാഴ്ച്ചയിലേറെയായി വെള്ളത്തിനടിയിൽ . പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം മൂലം ആദിവാസി കോളനികളിലെയും, കുടിയേറ്റ ഗ്രാമങ്ങളിലെയും ആയിരങ്ങൾ വനാന്തരത്തിൽ കുടുങ്ങിയിട്ട് രണ്ടാഴ്ച്ചപിന്നിട്ടു. മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവന കടവും വെള്ളത്തിനടിയിലായതോടെ പത്തോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ഗ്രാമങ്ങളുമാണ്

ദലിത് യുവാവിന്റെ വിവാഹ യാത്രയിൽ സുരക്ഷയൊരുക്കിയത് 350 പോലീസുകാര്‍

ദലിത് യുവാവിന്റെ വിവാഹ യാത്രയിൽ സുരക്ഷയൊരുക്കിയത് 350 പോലീസുകാര്‍

ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് ആണ് നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്ത് വൻ സുരക്ഷാ സന്നാഹത്തോടെ പുറപ്പെട്ടത്. വര്‍ഷങ്ങളായി പ്രദേശത്ത് ഠാക്കൂര്‍ വിഭാഗക്കാര്‍ ഇത്തരം ഘോഷയാത്ര നടത്താന്‍ ജാദവ് വിഭാഗക്കാരെ അനുവദിച്ചിരുന്നില്ല. തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം സുരക്ഷയൊരുക്കിയാണ് ഘോഷയാത്ര നടത്തിയത്.
ബാർജ് നിയന്ത്രണം തെറ്റി വണ്ടാനം തീരത്തടിഞ്ഞു

ബാർജ് നിയന്ത്രണം തെറ്റി വണ്ടാനം തീരത്തടിഞ്ഞു

രാവിലെ മുതല്‍ അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടന്നിരുന് ബാർജാണ് നീർക്കുന്നം തീരത്തടിഞ്ഞത്. ഇത് അബുദബിയിൽ നിന്നുള്ള ബാർജാണെന്നാണ് സംശയം. കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഇവർക്ക് ബാർജിനു സമീപം എത്താൻ കഴിഞ്ഞിട്ടില്ല. ഇതി ഏതെങ്കിലും കപ്പലിൽ നിന്നും വേർപെട്ട് വന്നതാണോയെന്നും സംശയമുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more