Short News

കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക പീഡനം വെളിപ്പെടുത്തി നടി

കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക പീഡനം വെളിപ്പെടുത്തി നടി

തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജാണ് അഞ്ചാം വയസ്സില്‍ പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. എന്നാൽ അപ്പോൾ അത് മാതാപിതാക്കളോട് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും നിവേദ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് പരിചയമുള്ളവര്‍ തന്നെയാണ്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നിവേദ വ്യക്തമാക്കി
തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി ജില്ലാ കളക്ടർ എ കൗശികൻ അനുമതി നൽകാതിരുന്നതിനാൽ നടന്നില്ല. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 51 ഗുണ്ടുകൾ ആചാര വെടിയായി പൊട്ടിക്കാറുള്ളതാണ് പൂരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത്.
ആശാറാം ബാപ്പുവിനെതിരായ കേസിൽ നീതി കിട്ടിയതായി പെൺകുട്ടിയുടെ അച്​ഛൻ

ആശാറാം ബാപ്പുവിനെതിരായ കേസിൽ നീതി കിട്ടിയതായി പെൺകുട്ടിയുടെ അച്​ഛൻ

കേസുമായി ബന്ധപ്പെട്ട്​ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണ്. ആശാറാം ബാപ്പുവിന്​ കടുത്ത ശിക്ഷ കിട്ടുമെന്നാണ് താൻ കരുതുന്നത്. കേസി​​​​ൻറെ വിചാരണക്കിടെ കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബങ്ങൾക്ക്​ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെൺകുട്ടിയുടെ അച്​ഛൻ പറഞ്ഞു. ആശ്രമത്തിൽ ചികിൽസക്കെത്തി​യ പെൺകുട്ടിയെ 2013 ആഗസ്​റ്റ്​ 15നാണ്​ ആശാറാം ബാപ്പു പീഡിപ്പിച്ചത്​.
മനുഷ്യാവകാശ കമീഷൻ ആത്മാർഥതയോടെ ഇടപെട്ടതായി ശ്രീജിത്തിന്‍റെ അമ്മ

മനുഷ്യാവകാശ കമീഷൻ ആത്മാർഥതയോടെ ഇടപെട്ടതായി ശ്രീജിത്തിന്‍റെ അമ്മ

ശ്രീജിത്തിൻറെ കസ്റ്റഡി മരണത്തിൽ ആദ്യം മുതൽ ആത്മാർഥതയോടെ ആണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്. ഇടതുപക്ഷത്തിന് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സർക്കാർ പിന്തുണക്കാത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിക്കാൻ വരാത്തതിൽ വിഷമമുണ്ടെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള പറഞ്ഞു. ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ​ പി ​മോ​ഹ​ന​ദാ​സി​നെ​തി​രെ​ രൂ​ക്ഷ​വി​മ​ർ​ശ​നം പിണറായി നടത്തിയിരുന്നു.