Short News

അഡാർ ലവിൻറെ വാലൻറൈൻ സ്പെഷ്യൽ ടീസറും ഹിറ്റ്
<iframe width="560" height="315" src="https://www.youtube.com/embed/pC2yUlN2kMU" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

അഡാർ ലവിൻറെ വാലൻറൈൻ സ്പെഷ്യൽ ടീസറും ഹിറ്റ്

സോഷ്യൽ മീഡിയയിൽ ഒരൊറ്റ പാട്ടു കൊണ്ട് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഒമർ ലുലുവിൻറെ അഡാറ് ലവും നായിക പ്രിയയും. ഇതിനിടെയാണ് പുതിയ ടീസറും പുറത്തിറങ്ങിയിരിക്കുന്നത്. പ്രിസയുടെ കണ്ണിറുക്കലാണ് ഇതിലേയും ഹൈലൈറ്റ്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ടീസര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.
180 സെക്കൻഡിനുള്ളിൽ മൂന്ന് ലക്ഷം ഫോണുകൾ വിറ്റ് ഷവോമി

180 സെക്കൻഡിനുള്ളിൽ മൂന്ന് ലക്ഷം ഫോണുകൾ വിറ്റ് ഷവോമി

ഷവോമിയുടെ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ ഹാൻഡ്സെറ്റാണ് നിമിഷ നേരത്തിനുള്ളിൽ വിറ്റുപോയത്. ഇന്ത്യയിൽ നടന്ന ഷവോമിയുടെ ഏറ്റവും വലിയ ഫ്ലാഷ് സെയിൽ വിൽപ്പനയിലാണിത്. അടുത്ത ഫ്ലാഷ് സെയിൽ ഉടൻ തന്നെ വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഷവോമിയുടെ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4എ ഹാൻഡ്സെറ്റുകൾ വൻ തോതിൽ വിറ്റുപോയിരുന്നു. ഈ ഫോണുകളുടെ അടുത്ത വിൽപ്പന ഇനി ഫെബ്രുവരി 28നാണ്.   
ഇൻറർനെറ്റ് സ്റ്റാർ പദ്ധതിയുടെ പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ഇൻറർനെറ്റ് സ്റ്റാർ പദ്ധതിയുടെ പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ലോകവ്യാപകമായി ചുരുങ്ങിയ ചെലവില്‍ ഇൻറര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് സ്റ്റാർ നെറ്റ് പദ്ധതി തുടങ്ങുന്നത്. ഇതിൻറെ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്‌പെയിനിൻറെ ഒരു റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിനൊപ്പമാണ് ഇത് രണ്ടും സ്പേസ് എക്സ് ഭ്രമണ പഥത്തിലെത്തിച്ചത്. സ്‌പേസ് എക്‌സിൻറെ ഈ വര്‍ഷത്തെ നാലാമത്തെ വിക്ഷേപണം ആണ് ഇത്.
തട്ടിപ്പുകാർക്കെതിരെ കർശന നടപടി:  പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദി,

തട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദി,

നീരവ് മോദി ഉൾപ്പെട്ട 11,300 കോടിയുടെ തട്ടിപ്പ് കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രിയില്‍‍ നിന്നുള്ള ആദ്യത്തെ പരസ്യ പ്രതികരണമാണിത്. തട്ടിപ്പിനെക്കുറിച്ച് മോദി പ്രതികരിക്കാത്തതിനാൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് പ്രധാനമന്ത്രിയുടേതെന്ന വിമർശനവുംമ മോദിക്കെതിരെ ഉയർന്നുവന്നിരുന്നു.