Short News

ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ
<iframe width="560" height="315" src="https://www.youtube.com/embed/QBvMAnJg-YM" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ

ചെമ്പൻ വിനോദ് ബാലു വർഗീസ്, ലിജോ മോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലേഖനം. ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്. പ്രണയ സിനിമകൾക്ക് ക്ഷാമമില്ലാത്ത മലയാളത്തിൽ പ്രണയത്തിന്റെ മറ്റൊരു തലമാണ് പ്രേമസൂത്രം പറയുന്നത്. ജിജു അശോകൻ ചിത്രത്തിന്റെ സംവിധായകൻ.

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂർ ഗ്രാമത്തിലാണ് പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം കൂടാൻ കാരണമാകുമെന്ന് പറഞ്ഞാണ് നിരോധനം.ഈ രണ്ട് വസ്തുക്കളും പെൺകുട്ടികൾക്ക് അനുയോജ്യമല്ല എന്നും ഇത് നടപ്പിലാക്കിയതു മുതൽ ഗ്രാമത്തിലെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു എന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു.
കവിതകളെ കൂടുതൽ  ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

കവിതകളെ കൂടുതൽ ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹൻ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്നം, പെട്രോൾ വില വർദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു

ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു

ലോകത്താകമാനം ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം 100 മില്യൺ കടന്നുവെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് വ്യക്തമാക്കി. 1997 മുതൽ പ്രസിദ്ധീകരിക്കുന്ന വാർഷിക ഷെയർ ഹോൾഡർ ലെറ്ററിലാണ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ആമസോണിന്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായാണ് 100 മില്യൺ കടന്ന ആമസോൺ പ്രൈം മെമ്പർമാരുടെ എണ്ണത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത്.