Short News

മഹീന്ദ്ര ഫാമിലി എസ്‌യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!

മഹീന്ദ്ര ഫാമിലി എസ്‌യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!

ഇന്ത്യയില്‍ ഇപ്പോള്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് നല്ല കാലമാണ്. ടാറ്റയും മഹീന്ദ്രയും മികച്ച വില്‍പ്പനയുമായി മുന്നേറുകയാണ്. ഇന്ത്യയിലെ വിശ്വസിനീയമായ എസ്‌യുവി നിര്‍മാതാക്കളെന്ന ഖ്യാതി സ്വന്തമാക്കിയ മഹീന്ദ്രക്ക് ഓര്‍ഡറുകള്‍ കൊടുത്ത് തീര്‍ക്കാന്‍ പറ്റുന്നില്ലെന്ന ഒറ്റ പ്രശ്‌നം മാത്രമായിരുന്നു നേരിട്ടിരുന്നത്. നിലവില്‍ മഹീന്ദ്ര പുറത്തിറക്കുന്ന ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് XUV700.
നവകേരള ബസ് ഇനി റൂട്ടിലോടും

നവകേരള ബസ് ഇനി റൂട്ടിലോടും

കേരളത്തിൽ വളരെയധികം വിവാദം സൃഷ്ടിച്ച ഒന്നാണ് നവകേരള സദസിനായി പിണറായി സർക്കാർ പ്രത്യേകമായി ഒരുക്കിയ ബസ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് അതിന്റെ ദൗത്യത്തിന് ശേഷം ഉടന്‍ കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിട്ടു നൽകും എന്നാണ് ആദ്യം അധികൃതർ പറഞ്ഞത്.
സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും

സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും

ഇന്ത്യയിൽ എത്തിയിട്ട് അഞ്ചാം കൊല്ലത്തിലേക്ക് കടക്കുന്നേയുള്ളൂവെങ്കിലും രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ ഒന്നായി അതിവേഗം വളരാൻ സാധിച്ച കമ്പനിയാണ് കിയ. 2019-ൽ സെൽറ്റോസുമായി രാജ്യത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ സ്വപ്‌നം കണ്ടതിലും വലിയ വിജയമാണ് കമ്പനിക്ക് നേടാനായത്. എസ്‌യുവി വിഭാഗത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത സ്റ്റൈലും പെർഫോമൻസുമെല്ലാം കോർത്തിണക്കി കിയ വിജയഗാഥ രചിച്ചു.
കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
<iframe width="100%" height="338" src="https://www.youtube.com/embed/lpT6do7esCw?si=Sdqi9GKthm7ui63r" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും

ആദ്യ സീസണ്‍ തൊട്ട് ഐപിഎല്‍ മത്സരങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകളുടെ ഗാലറികളിലെ സാന്നിധ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമായാ ഷാരൂഖ ഖാന്‍, പഞ്ചാബ് കിംഗ്‌സിന്റെ ഉടമായയ പ്രീതി സിന്റ എന്നിവര്‍ ഉടമകളാണെന്ന ഒറ്റ കാരണം കൊണ്ട് ഈ ടീമുകളെ പിന്തുണയ്ക്കുന്നവരുമുണ്ട്.