Short News

അൽകസാർ ഫാമിലി എസ്‌യുവിക്ക് 55,000 രൂപ വിലക്കുറവ്

അൽകസാർ ഫാമിലി എസ്‌യുവിക്ക് 55,000 രൂപ വിലക്കുറവ്

ഇന്ത്യയിൽ 7 സീറ്റർ എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് അന്തംവിട്ട ഹ്യുണ്ടായി ഇത്തരക്കാരെ ചാക്കിലാക്കാൻ പുറത്തിറക്കിയ മോഡാണ് അൽകസാർ എന്ന മിടുക്കൻ വണ്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയുടെ മൂന്നുവരി പതിപ്പാണെങ്കിലും തന്റേതായ രീതിയിൽ വേറിട്ടു നിൽക്കാൻ ഈ യമണ്ടൻ വണ്ടിക്കായിട്ടുണ്ട്.
ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം

ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം

ബൈക്കിൽ ലഡാക്കും മണാലിയുമെല്ലാം പോവാൻ മലയാളിയെ പഠിപ്പിച്ചവരാണ് റോയൽ എൻഫീൽഡ്. ഇന്ത്യയുടെ മോട്ടോർസൈക്കിളിംഗ് സംസ്ക്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബുള്ളറ്റ് ഒരിടയ്ക്ക് പലർക്കും ഒരു സ്വപ്‌നമായിരുന്നു. കുടുകുടു ശബ്‌ദവുമായി നിരത്തുകൾ കീഴടക്കി ഇന്നും പ്രകമ്പനം കൊള്ളിക്കാൻ ഇവർക്കാവുന്നുണ്ട്.
ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ

ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ

സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചപ്പോൾ മുതൽ ഗതാഗത നിയമ ലംഘനത്തിൽ വലിയ കുറവുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ അതിന് ശേഷം എഐ ക്യാമറകൾ പലയിടത്തും പരാജയപ്പെടുകയും ചലാൻ ലഭിക്കാൻ താമസം നേരിടുന്ന സ്ഥിതി ആണ് ഇപ്പോൾ. എന്നാൽ നിങ്ഹൾ നിയമ ലംഘനം നടത്തുകയും ചലാൻ ലഭിക്കാൻ വൈകിയെന്നത് കൊണ്ട് നിങ്ങളുടെ നിയമലംഘനത്തിൽ കുറവോ ഇളവോ ഉണ്ടാവില്ല എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Video Code: <iframe width="100%" height="338" src="https://www.youtube.com/embed/i11u7-w3wcs?si=mWmibhpk6RqvT0D7" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്

ഇന്ത്യൻ വാഹന വിപണി ആ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാർ ഏതെന്ന് ചോദിച്ചാൽ മറ്റൊരു സംശയമില്ലാതെ പറയാം അത് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്വിഫ്റ്റിനെയാണെന്ന്. വന്നകാലം മുതൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന കാറുകളിൽ ഒന്നാണിത്. എസ്‌യുവി ട്രെൻഡിനിടയിലും സ്വിഫ്റ്റിന്റെ ഡിമാന്റിൽ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നത് മാരുതിക്ക് മൈലേജാവുന്ന കാര്യംകൂടിയാണ്.