Short News

ശ്രേയാ ഘോഷാൽ പാടിയിരിക്കുന്ന ക്യാപ്റ്റനിലെ ഗാനം

ശ്രേയാ ഘോഷാൽ പാടിയിരിക്കുന്ന ക്യാപ്റ്റനിലെ ഗാനം

ഫുട്ബോളർ വിപി സത്യന്റെ ജീവിതം പറയുന്ന സിനിമയാണ് ക്യാപ്റ്റൻ. മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. പാല്‍തിര പാടും എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ജയസൂര്യയാണ് വിപി സത്യനായും അനുസിത്താര അനിതാ സത്യനായും എത്തുന്നു.
നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബാഡി ഹൗസ് ശാഖയാണ് സീൽ ചെയ്തത്. ശാഖയുടെ നിയന്ത്രണം പൂര്‍ണമായി കഴിഞ്ഞ ദിവസമാണ് സിബിഐ ഏറ്റെടുത്തത്. ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത ഗോകുല്‍നാഥ് ഷെട്ടി(റിട്ടയേഡ്), മനോജ് കാരാട്ട് തുടങ്ങിയ ഉദ്യഗസ്ഥരേയും ചോദ്യം ചെയ്യുന്നുണ്ട്.
അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആഘോഷവും പാര്‍ട്ടിയും.. ഫോട്ടോ വൈറലാകുന്നു

അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആഘോഷവും പാര്‍ട്ടിയും.. ഫോട്ടോ വൈറലാകുന്നു

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ അനുപമ അവിടെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലാകുന്നു. തന്റെ 22 ആം പിറന്നാള്‍ അനുപമ ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. സായിധരം തേജ നായകനാകുന്ന ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.

ഷുഹൈബ് വധക്കേസിൽ അട്ടിമറി???  ജില്ലാ പോലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധക്കേസിൽ അട്ടിമറി??? ജില്ലാ പോലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധം അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡി.വൈ.എസ്.പി ശ്രമിക്കുന്നതായി ആക്ഷേപം ശക്തം. ഇപ്പോൾ പിടികൂടിയ രണ്ടുപ്രതികളും ഡമ്മികളാണെന്നും കേസിൽ നടത്തുന്ന ബാഹ്യഇടപെടലുകളിൽ മനംമടുത്താണ് ജില്ലാ പൊലീസ് മേധാവി ലീവിൽ പോയതെന്നുമാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ്