Short News

സൗബിന്‍ മച്ചാന്‍ 'അമ്പിളി'യെയും കൊണ്ട് വരുന്നു!അഡാറ് സിനിമയായിരിക്കും

സൗബിന്‍ മച്ചാന്‍ 'അമ്പിളി'യെയും കൊണ്ട് വരുന്നു!അഡാറ് സിനിമയായിരിക്കും

സൗബിന്‍ അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായി തീരുന്നതോടെ അടുത്ത സിനിമ ഏതായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ദുല്‍ഖര്‍ സല്‍മാനാണ് സൗബിന്റെ പുതിയ സിനിമയെ പരിചയപ്പെടുത്തിയത്. ഇത്തവണ സിനിമയുടെ പേരിലും ഒരു വ്യത്യസ്തതയുണ്ട്. അമ്പിളി എന്നാണ് സിനിമയുടെ പേര്. ടൊവിനോ തോമസിന്റെ ഗപ്പിയുടെ അണിയറ പ്രവര്‍ത്തകരാണ് അമ്പിളി നിര്‍മ്മിക്കുന്നത്.


ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിനെ ഇന്ന് കാണും

ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിനെ ഇന്ന് കാണും

ദോക്ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനയുമായി തര്‍ക്കം നിലനില്‍ക്കെ ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും . തികച്ചും അനൗപചാരികമായ കൂടിക്കാഴ്ചയാണ് ചൈനീസ് തലസ്ഥാനമായ വുഹാനില്‍ വെച്ച് ഇരുനേതാക്കളും തമ്മില്‍ നടത്തുന്നത്. ഇതിനായി വ്യാഴാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി മോദി വുഹാനില്‍ എത്തി.

ദിവസഫലം 27-4-2018

ദിവസഫലം 27-4-2018

ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ളശാസ്ത്രീയ ഭാവിഫല പ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും.

പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

13 റണ്‍സിന് പഞ്ചാബ് ഹൈദരാബാദിനോട് തോറ്റു.ഹൈദരാബാദ് ഉയര്‍ത്തിയ 133 എന്ന ചെറിയ സ്കോര്‍ പോലും മറി കടക്കാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. പഞ്ചാബിന്‍റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. ആതിഥേയരെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കിയെങ്കിലും പഞ്ചാബ് ബാറ്റ്സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ലോകേഷും ഗെയിലും മാത്രമാണ് പഞ്ചാബിന് പിടിച്ചു നില്‍ക്കാനുളള സ്കോര്‍ നേടി കൊടുത്തത്