Short News

സുല്‍ത്താന് ഞെട്ടിക്കുന്ന ചൈനീസ് റിലീസ്

സുല്‍ത്താന് ഞെട്ടിക്കുന്ന ചൈനീസ് റിലീസ്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയങ്ങളിലൊന്നായിരുന്നു 2016ല്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ സുല്‍ത്താന്‍. ഈ മാസം 31ന് ചിത്രം ചൈനയിലെ തീയേറ്ററുകളിലെത്തുന്നതാണ്. ദിവസേന 40,000 പ്രദര്‍ശനങ്ങളാണ് വിതരണക്കാര്‍ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ എന്ന് തന്നെയാവും ചൈനീസ് പതിപ്പിന്‍റെയും പേര്. ബോളിവുഡ് സിനിമകളുടെ വലിയ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന.
ചെങ്ങന്നൂരിനായി അപേക്ഷിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂരിനായി അപേക്ഷിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്നും ആ പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായാണ് സൂചനയെന്നും സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളായിരിക്കും കാണേണ്ടി വരികയെന്നും അദ്ദേഹം അറിയിച്ചു. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു
ചെങ്ങന്നൂരിലും ചാലക്കുടിയിലും സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂരിലും ചാലക്കുടിയിലും സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്നും ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചാലക്കുടിയിലും ചെങ്ങന്നൂരും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു
കേരളത്തെ കൂടുതൽ പരിഗണിക്കണമെന്ന് ബർഖ ദത്ത്

കേരളത്തെ കൂടുതൽ പരിഗണിക്കണമെന്ന് ബർഖ ദത്ത്

മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്താണ് മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ പരിഗണന നൽകണമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയത്തിൽ മുങ്ങിക്കിടക്കുന്നതി​​ൻറെ ആകാശ ദൃശ്യങ്ങൾ അടക്കമാണ് ബർഖ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനം അവഗണിക്കുന്നതിനെതിരെ താരങ്ങളും രംഗത്തെത്തിയിരുന്നു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more