Short News

മാധവിക്കുട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് ടോവിനോ

മാധവിക്കുട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് ടോവിനോ

തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് ആമിയിലേത്. ആമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് ആറ് വര്‍ഷമായിട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന സംവിധായകന്റെ ഒപ്പം അഭിനയിക്കാൻ സാധിക്കുന്നത്. സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്നും ടോവിനോ പറഞ്ഞു.
ധനുരാശിക്കാർ‍ ക്ഷമയില്ലാത്തവർ‍!! പെട്ടെന്ന് പൊട്ടിത്തെറിക്കും, നിങ്ങളറിയേണ്ടത്

ധനുരാശിക്കാർ‍ ക്ഷമയില്ലാത്തവർ‍!! പെട്ടെന്ന് പൊട്ടിത്തെറിക്കും, നിങ്ങളറിയേണ്ടത്

എഴുത്തുകാർ, സംഗീതജ്ഞർ, തത്വചിന്തകർ‍ എന്നിവരാകാൻ‍ കഴിവുള്ളവരായിരിക്കും ഈ രാശിക്കാർ. പ്രായോഗികമായി എല്ലാക്കാര്യങ്ങളെയും നോക്കിക്കാണുന്ന ഈ രാശിക്കാര്‍ ജ്ഞാനികളും വിവരങ്ങള്‍‍ അറിയാൻ ത്വരയുള്ളവരുമായിരിക്കും.
ധനുരാശിക്കാർ‍ ക്ഷമയില്ലാത്തവർ‍!! പെട്ടെന്ന് പൊട്ടിത്തെറിക്കും, നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

രാജസ്ഥാന് ജയം

രാജസ്ഥാന് ജയം

സഞ്ജു വി സാംസണ്‍റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് ഐപിഎല്ലിലെ മൂന്നാം ജയം.മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ഇത്തവണ പരാജയപ്പെടുത്തിയത്.അവസാന ഓവറിലാണ് മൂന്ന് വിക്കറ്റിന് വിജയം രാജസ്ഥാന്‍ കരസ്ഥമാക്കിയത്.മുംബൈ ഇത് നാലാം തവണയാണ് ഐപിഎല്ലില്‍ തോല്‍ക്കുന്നത്.ആറു കളികളില്‍ നിന്ന് രാജസ്ഥാന്‍ ആറ് പോയിന്‍റ് നേടിയപ്പോള്‍ അ‍ഞ്ച് കളികളില്‍ നിന്ന് 2 പോയിന്‍റാണ് മുംബൈയുടെ സമ്പാദ്യം
മുംബൈയ്ക്ക് നേടാനായത് 167 റണ്‍സ് മാത്രം

മുംബൈയ്ക്ക് നേടാനായത് 167 റണ്‍സ് മാത്രം

മുംബൈ ഇന്ത്യന്‍സിനെ ചെറിയ റണ്‍സില്‍ പിടിച്ച് കെട്ടിയത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോഫ്ര ആര്‍ച്ചറിന്‍റെ കണിശതയാര്‍ന്ന ബൗളിംഗായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. നാലോവപറില്‍ ആകെ 22 റണ്‍സാണ് ആര്‍ച്ചര്‍ ഇതിനായി വിട്ടുകൊടുത്തത്. ധവല്‍ കുല്‍ക്കര്‍ണിയും രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.