Short News

ഉപ്പും മുളകിനെ തകർക്കാനുള്ള നീക്കം അണിയറയിൽ എന്ന് ശ്രീകണ്ഠൻ നായർ

ഉപ്പും മുളകിനെ തകർക്കാനുള്ള നീക്കം അണിയറയിൽ എന്ന് ശ്രീകണ്ഠൻ നായർ

ഉപ്പും മുളകും പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ഫ്ളവേഴ്സ് ടിവി മേധാവി ശ്രീകണ്ഠൻ നായർ. സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. പരിപാടിയുടെ സംവിധായകനായ ഉണ്ണിക്കൃഷ്ണനെ മാറ്റിയിട്ടുണ്ട്. നിഷ സാരംഗിന് ചാനലിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. നിയമനടപടികളോട് സഹകരിക്കും.
മുഖ്യധാരാ മാധ്യമരംഗം മാധ്യമ ജിഹാദികളുടെ പിടിയില്‍:  ജെ. നന്ദകുമാര്‍

മുഖ്യധാരാ മാധ്യമരംഗം മാധ്യമ ജിഹാദികളുടെ പിടിയില്‍: ജെ. നന്ദകുമാര്‍

മുഖ്യധാരാ മാധ്യമരംഗം മാധ്യമ ജിഹാദികളുടെ പിടിയിലാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സത്യം പറയാതിരിക്കുകയും നുണ പറയുകയും സത്യം പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസരങ്ങളില്‍ അറപ്പുളവാക്കുന്ന സന്തുലനം നടത്തുകയുമാണ് മാധ്യമ മേഖല. ബൗദ്ധിക സത്യസന്ധത ഇല്ലാത്തത് മാത്രമല്ല ഭീരുത്വം ഈ മേഖലയെ അടക്കി ഭരിക്കുകയാണ്.

സുന്ദർ സിയ്ക്കെതിരായ ശ്രീ റെഡ്ഢിയുടെ ലൈംഗീകാരോപണത്തിന് മറുപടിയുമായി ഖുഷ്ബു

സുന്ദർ സിയ്ക്കെതിരായ ശ്രീ റെഡ്ഢിയുടെ ലൈംഗീകാരോപണത്തിന് മറുപടിയുമായി ഖുഷ്ബു

ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായാണ് ശ്രീ റെഡ്ഢി ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നത്. പട്ടിയെപ്പോലെ ജന്‍മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഇതിന് സുന്ദറിൻറെ ഭാര്യ കൂടിയായ ഖുഷ്ബു മറുപടി നൽകിയത്.  
പോത്തിൽ നായകനാവുന്നത് വിനായകൻ

പോത്തിൽ നായകനാവുന്നത് വിനായകൻ

ഈ മ യൗവിനു ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പോത്ത്. അങ്കമാലി ഡയറീസിലെ നായകനായ ആൻറണി വര്‍ഗ്ഗീസും വിനായകനൊപ്പം സിനിമയിലുണ്ട്. നിലവില്‍ ചിത്രീകരിക്കപ്പെട്ട ലിജോ ജോസ് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് പോത്ത് എന്നാണ് റിപോർട്ടുകൾ. ഹൈറേഞ്ചില്‍ വളരെ സാഹസികമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നും റിപോർട്ടുകളുണ്ട്. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more