Short News

എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ

എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ

എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ. അടിസ്ഥാന നിരക്കിനേക്കാൾ 20 ശതമാനം വരെ ഡിസ്കൗണ്ടാണ് ആഭ്യന്തര യാത്രകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 22 വരെ ഇതേ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ് ഓഫ‍ർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. ഡിസ്കൗണ്ട് ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് എയ‍ർ ഏഷ്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നാണ് ബുക്കിംഗ് നടത്തേണ്ടത്.

ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത മദ്രാസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി ഇക്കാര്യം ആശുപത്രി അധികൃതരോട് ആരാഞ്ഞത്. പരിശോധന നടത്താന്‍ ആവശ്യമായ ജൈവികഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി ആശുപത്രി സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജയലളിതയുടെ മകളാണെന്ന് സ്ഥാപിക്കാൻ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അമൃത ആവശ്യപ്പെട്ടത്.
യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മതേതര കക്ഷികളായ എസ്പിയും ബിഎസ്പിയും ഹിന്ദുത്വ കാര്‍ഡിറക്കും. ബപിജെപിയുടെ മുന്നോക്ക രാഷ്ട്രീയത്തെ തടയുന്നതിന് വേണ്ടിയാണിത്. രാഷ്ട്രീയ ലോക്ദളിനെയും ഈ സഖ്യം കൂടെ കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം കൈരാന മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ ഹിന്ദുത്വ കാര്‍ഡിറക്കിയാല്‍ തിരിച്ചടിയുണ്ടാവാനും സാധ്യതയുണ്ട്.
ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാൽജോസ് കുഞ്ചാക്കോയെ വെച്ച് സിനിമ ചെയ്യുന്നത്. ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തില്‍ കണ്ണൂരില്‍ തുടങ്ങുന്നതാണ്. എം സിന്ധുരാജ് ആണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. പുതിയ ചിത്രത്തിൽ നായികാ പുതുമുഖമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.