Short News

സ്വ‍ർണ വില മൂന്ന് ദിവസമായി കൊടുമുടിയിൽ

സ്വ‍ർണ വില മൂന്ന് ദിവസമായി കൊടുമുടിയിൽ

സ്വര്‍ണ വില മൂന്ന് ദിവസമായി കൊടുമുടിയിൽ. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസത്തെയും ഒന്നര വര്‍ഷത്തിനിടയിലെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഈ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2016 നവംബറിലാണ് ഇതിന് മുമ്പ് വില ഇത്രയും ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ റൂറല്‍ എസ്.പി. എവി ജോര്‍ജിന് സ്ഥലം മാറ്റം

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ റൂറല്‍ എസ്.പി. എവി ജോര്‍ജിന് സ്ഥലം മാറ്റം

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് എവി ജോർജിനെ മാറ്റിയിരിക്കുന്നത്. രാഹുല്‍ ആര്‍ നായര്‍ക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആര്‍ടിഎഫിലെ അംഗങ്ങളായ പോലീസുകാരാണ് ശ്രീജിത്തിന്റെ മരണത്തിന് പിന്നിലെന്നാണ് ആരോപണമുയർന്നത്. അന്വേഷണവിധേയമായാണ് ജോര്‍ജിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
സകല കമ്പനികളെയും ഞെട്ടിച്ച് നൂബിയ; ഡിസൈൻ തന്നെ മതിയാകും ഇത് വാങ്ങാൻ

സകല കമ്പനികളെയും ഞെട്ടിച്ച് നൂബിയ; ഡിസൈൻ തന്നെ മതിയാകും ഇത് വാങ്ങാൻ

ഫോണിനെ കുറിച്ച് ആദ്യം തന്നെ പറയേണ്ടത് അതിന്റെ ഡിസൈൻ ആണ്. അതിമനോഹരം എന്ന് ഒറ്റവാക്കിൽ വിശഷിപ്പിക്കാവുന്ന ഡിസൈൻ. നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷൻ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈൻ. പിറകിലാണ് നോട്ടിഫിക്കേഷൻ ലൈറ്റ് ഉള്ളത്. അതും ചിത്രത്തിൽ കാണുന്ന പോലെ പിറകിൽ മൊത്തമായി പ്രത്യേക

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നു

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങൾ ഇതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രമേയുളളൂ. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ് സമ്മാനിക്കുന്നതെന്നും ബിജെപി എംപിയും നടിയുമായ ഹേമ മാലിനി പറഞ്ഞു.