Short News

ഇടവം രാശിയില്‍ ജനിക്കുന്നവര്‍ ആക്രമണ സ്വഭാവമുള്ളവര്‍

ഇടവം രാശിയില്‍ ജനിക്കുന്നവര്‍ ആക്രമണ സ്വഭാവമുള്ളവര്‍

ഇടവം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍ പൊതുവേ ക്ഷിപ്ര കോപികളായിരിക്കും. ആക്രമണ സ്വഭാവവും ഇത്തരക്കാരില്‍ അധികമായിരിക്കും. പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പല തരത്തിലുള്ള ഗുണങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. എന്ത് ഉത്തരവാദിത്തവും ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടവം രാശിയില്‍ ജനിക്കുന്നവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാൽജോസ് കുഞ്ചാക്കോയെ വെച്ച് സിനിമ ചെയ്യുന്നത്. ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തില്‍ കണ്ണൂരില്‍ തുടങ്ങുന്നതാണ്. എം സിന്ധുരാജ് ആണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. പുതിയ ചിത്രത്തിൽ നായികാ പുതുമുഖമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആരോഗ്യമുള്ള മുടിയുടെ ലക്ഷണങ്ങള്‍ ഇവ

ആരോഗ്യമുള്ള മുടിയുടെ ലക്ഷണങ്ങള്‍ ഇവ

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പുറകിലേക്കാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യമുള്ള മുടി അനാരോഗ്യകരമായി മാറും. എന്നാല്‍ ആരോഗ്യമുള്ള മുടിയുടെ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുടിക്ക് ആരോഗ്യമുണ്ടെന്ന് കണക്കാക്കുന്നതിനുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പല വിധത്തില്‍ ശ്രദ്ധിച്ചാല്‍ മുടി പിന്നെ കൊഴിയില്ല.

കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കൂടാതെ, രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിനെ ധ്യാന്‍ചന്ദ് അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോലിക്ക് ഖേല്‍രത്‌ന ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും എംഎസ് ധോണിക്കും ശേഷം പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായിരിക്കും വിരാട്. സച്ചിന്‍ 1997ലും ധോണി 2007ലും ആയിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.