Short News

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ മടിയെന്ന് റിപോർട്ട്

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ മടിയെന്ന് റിപോർട്ട്

വുമൺ ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. കടയിൽ പോയി സാനിറ്ററി നാപ്കിൻ വാങ്ങുവാൻ മടി കാണിക്കുന്നവരാണ് ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളുമെന്നാണ് റിപോർട്ട്. ഇതു മൂലം തുണി മാത്രം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്. തങ്ങൾക്ക് ആർത്തവം ആണെന്ന് മറ്റാരും അറിയുന്നത് ആഗ്രഹമില്ലെന്നും ഇവർ പറയുന്നു. ഇന്ത്യയിലെ 500 ഓളം പ്രധാന സിറ്റികളിൽ നടത്തിയ സർവ്വേയുടെ റിപോർട്ടിലാണിത് പറയുന്നത്.
ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻറെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാതിരുന്നതിനെ തുടർന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങളിൽ മുന്‍ ക്രിക്കറ്റ് താരത്തിൻറെ മൂന്നാം വിവാഹവും തകർന്നെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. വിവാഹത്തോടെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരുന്ന വളർത്ത് നായ്ക്കൾ തിരികെ എത്തിയതും അഭ്യൂഹങ്ങൾ കൂടാൻ കാരണമായി. എന്നാൽ ഇമ്രാനോട് അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്.  
വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വടകര- മാഹി കനാലിന്റെ കന്നിനട ഭാഗത്ത് തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.മനക്കൽ മീത്തൽ കുമാരൻ (62) ആണ് മരിച്ചത്. തിങ്കാളാഴ്ച കുമാരനെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്ത് ലോകനാർകാവ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോകനാർകാവിലെ താഴെ നെല്ലിക്കൽ നാരായണൻ (63) ആണ് മരിച്ചത്.ചായക്കച്ചവടക്കാരനാണ്.

തെളിവെടുപ്പിനെത്തിച്ച സൌമ്യയെ കൂക്കി വിളികളോടെ സ്വീകരിച്ച് നാട്ടുകാർ

തെളിവെടുപ്പിനെത്തിച്ച സൌമ്യയെ കൂക്കി വിളികളോടെ സ്വീകരിച്ച് നാട്ടുകാർ

മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സൌമ്യയെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. തെളിവെടുപ്പിന് എത്തിച്ച സൗമ്യയെ കാണാന്‍ ഒട്ടേറെ നാട്ടുകാരെത്തിയിരുന്നു. ഇവർ സൌമ്യക്കെതിരെ കൂക്കി വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് നിലവിലെ വിവരം.