Short News

കോംപാക്ട് എസ്‌യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്

കോംപാക്ട് എസ്‌യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്

സോണറ്റും സെൽറ്റോസും കൊണ്ട് ഇന്ത്യൻ വാഹന വിപണി പിടിച്ചടുക്കിയ വാഹന നിർമാതാക്കളാണ് കിയ. കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിലേക്ക് പുതിയ തുറുപ്പുചീട്ടുമായി കമ്പനി എത്തുകയാണ്. അതിനുളള സാമ്പിൾ വെടിക്കെട്ടുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത ഫീച്ചറുകൾ കൊണ്ട് വിപണി കീഴടക്കാനാണ് കമ്പനിയുടെ ശ്രമം. ഇപ്പോഴത്തെ ട്രെൻഡായ പനോരമിക് സൺറൂഫൂം ഈ മോഡലിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ

ബോളിവുഡിലെ പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ

മെർസിഡീസ് ബെൻസിൻ്റെ എസ്‌യുവി സ്വന്തമാക്കാത്ത ബോളിവുഡ് സെലിബ്രിറ്റികൾ കുറവാണ് എന്ന് വേണം പറയാൻ. ലിസ്റ്റിലേക്ക് പ്രശസ്ത നിർമാതാവായ ആർ ബാൽക്കി എന്നറിയപ്പെടുന്ന ആർ ബാലകൃഷ്ണൻ കൂട്ടിചേർത്ത് വേണം ഇനി വായിക്കാൻ. ഒബ്സിഡിയൻ കറുപ്പ് നിറമാണ് പുതിയ മെഴ്‌സിഡസ് ബെൻസ് ജിഎൽഇ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
വണ്ടിക്കമ്പനി മുതലാളിയായി എംഎസ് ധോണി

വണ്ടിക്കമ്പനി മുതലാളിയായി എംഎസ് ധോണി

ക്രിക്കറ്റിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരെന്ന് ചോദിച്ചാൽ മറിച്ചൊരു സംശയവുമില്ലാതെ പറയാനാവുന്ന പേരാണ് മഹേന്ദ്ര സിംഗ് ധോണിയുടേത്. മോട്ടോര്‍സൈക്കിളുകളുടെയും അത്യപൂര്‍വമായ കാറുകളുടെയും കമനീയ ശേഖരമാണ് ധോണിയുടെ റാഞ്ചിയിലെ വലിയ വീട്ടിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ നിറഞ്ഞാടുന്ന താരം മൈതാനത്ത് ഇന്നും വിസ്‌മയങ്ങൾ തീർക്കുകയാണ്.
13 കലാകാരന്‍മാര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്

13 കലാകാരന്‍മാര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായക വേഷത്തിലൂടെ രാഘവ ലോറന്‍സ് എന്ന നടന്റെ റേഞ്ച് തന്നെ മാറിയിരിക്കുകയാണ്. എസ്‌ജെ സൂര്യയടക്കമുള്ള കിടലന്‍ അഭിനേതാക്കള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ശരിക്കും അഴിഞ്ഞാടുകയായിരുന്നു ലോറന്‍സ്. അഭിനേതാവ്, കൊറിയോഗ്രാഫര്‍, സംവിധായകന്‍ എന്നീ നിലകളിൽ തിളങ്ങുന്ന താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.