Short News

42കാരന്‍ ഭാര്യയെ കണ്ടെത്താന്‍ 65 ഗ്രാമങ്ങളിൽ സൈക്കിൾ ചവിട്ടി അലഞ്ഞു

42കാരന്‍ ഭാര്യയെ കണ്ടെത്താന്‍ 65 ഗ്രാമങ്ങളിൽ സൈക്കിൾ ചവിട്ടി അലഞ്ഞു

ജാര്‍ഖണ്ഡിലെ ബാലിഗോഡ ഗ്രാമത്തിലെ മനോഹര്‍ നായക് ആണ് ഭാര്യ അനിതയെ കണ്ടെത്താൻ ഇത്രയധികം ഗ്രാമങ്ങൾ സൈക്കിളിൽ അലഞ്ഞത്. മാനസികാസ്വാസ്ഥ്യവും സംസാരിക്കുന്നതിന് ബുദ്ധിമുട്ടുകളും അനിതയ്ക്കുണ്ട്. സൈക്കിളിൽ അലഞ്ഞെങ്കിലും മനോഹറിന് ഭാര്യയെ കണ്ടെത്താനായില്ല. തുടർന്ന് പ്രാദേശിക പത്രത്തില്‍ നല്‍കിയ പരസ്യം ഉപയോഗിച്ചാണ് അനിതയെ കണ്ടെത്തിയത്.
തുലാം  രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്

തുലാം രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്


ആരോടും പറ്റില്ലെന്ന് എടുത്തടിച്ച് പറയാന്‍ ഈ രാശിക്കാർക്ക് കഴിയില്ല. ഇത് ഇവർക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഏൽപ്പിക്കുന്ന ദൗത്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാന്‍ തന്റേതായ രീതിയില്‍ ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാർ. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഈ രാശിക്കാർ ഇഷ്ടപ്പെടാറില്ല.

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

12,700 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാനൊ രുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. മുംബൈ ബ്രാഡി ബ്രാഞ്ച് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് നീക്കം. ഹോങ്കോങ് ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ‍ നീരവിനും മെഹുൽ ചോക്സിക്കും ബിസിനസും സ്വത്തുക്കളും ഉള്ള സാഹചര്യത്തിൽ വിവിധ കോടതികളെ സമീപിച്ച് നിയമനടപടികൾ എളുപ്പത്തിലാക്കാനാണ് നീക്കം.

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

എബി ഡി ഡിവില്ലേഴ്സ് 30 പന്തില്‍ നിന്നാണ് 90 റണ്‍സ് അടിച്ചുകൂട്ടിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഡിവില്ലേഴ്സിന്‍റെ എണ്ണം പറഞ്ഞ ഇന്നിങ്സ്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച കളിച്ച ഡിവില്ലേഴ്സ് ബാംഗ്ലൂരിന്‍റെ ജയം അനായാസമാക്കുകയായിരുന്നു. വിരാട് കോലിയെ പുറത്താന്‍ ട്രന്‍റ് ബോള്‍ഡ് ബൗണ്ടറിയില്‍ നിന്ന് പറന്നെടുത്ത ക്യാച്ചാണ് മത്സരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷ​ണം.