Short News

സ്കൂളുകളില്‍ മോദിയെക്കുറിച്ച് പഠിപ്പിക്കാനായി 60 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

സ്കൂളുകളില്‍ മോദിയെക്കുറിച്ച് പഠിപ്പിക്കാനായി 60 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

മോദിയേക്കുറിച്ച് പഠിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരാണ് 59.42 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നത്. പാഠപുസ്തകങ്ങള്‍ക്ക് പുറമെയായിരിക്കും ഈ പുസ്തകങ്ങള്‍ വാങ്ങുക. മോദിയേക്കുറിച്ചുള്ള 73,000ത്തോളം പുസ്തകങ്ങളാണ് വാങ്ങിക്കുന്നത്. ചരിത്ര നായകന്മാരുടേതിനേക്കാള്‍ കൂടുതല്‍ എണ്ണം പുസ്തകങ്ങളാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ മോദിയെക്കുറിച്ച് വാങ്ങുന്നത്.
ടോസ് നേടിയ മുംബൈ ബാറ്റിംഗിന്

ടോസ് നേടിയ മുംബൈ ബാറ്റിംഗിന്

എതിരാളികളായ രാജസ്ഥാന്‍ റോയല്‍സിനെ ടോസ് നേടിയ മുംബൈ ബൗളിംഗിനയച്ചു. ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ എവിന്‍ ലെവിസിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. റണ്ണെടുക്കും മുമ്പ് തന്നെ ധവല്‍ കുല്‍ക്കര്‍ണിയുടെ പന്തിലാണ് എവിന്‍ പുറത്തായത്. എന്നാല്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈയെ പതിനൊന്ന് ഓവറില്‍ നൂറ് റണ്‍സ് കടത്തിയിട്ടുണ്ട്.
തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടിയാണ് അയാൾ സിനിമ എടുത്തതെന്ന് ഷീല

തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടിയാണ് അയാൾ സിനിമ എടുത്തതെന്ന് ഷീല

അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞ് എത്തി. അയാൾ തന്നെയായിരുന്നു നായകൻ. കട്ടിലൊക്കെ പൂക്കള്‍ വിതറി ആദ്യരാത്രിയാണ് ഷൂട്ട് ചെയ്തത്. അയാൾ വന്ന് കെട്ടിപ്പിടിച്ചു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതു തന്നെ. അടുത്ത ദിവസം ഷൂട്ടിംഗിനെത്തിയപ്പോൾ അയാൾ അമേരിക്കയ്ക്ക് തിരിച്ചു പോയെന്നും പിന്നീട് ഒരിക്കലും കണ്ടിട്ടില്ലെന്നും ഷീല പറഞ്ഞു.
മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച

മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പിന്നാലെ പ്രധാനമന്ത്രിയും ചൈനയിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ 27നാണ് മോദി ചൈനയിലേക്ക് തിരിക്കുക. 2017 ഡിസംബറിൽ ചൈനയിൽ വച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ ഉന്നത തല ചർച്ച നടക്കുന്നത്. സുഷമാ സ്വരാജും ചൈനീസ് വിദേശ കാര്യമന്ത്രിയും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.