Short News

ദില്ലിയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം 35 ദിവസം പെട്ടിയിൽ സൂക്ഷിച്ചു

ദില്ലിയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം 35 ദിവസം പെട്ടിയിൽ സൂക്ഷിച്ചു

ഐഎഎസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യയാണ് ജനുവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി എന്ന കുട്ടിയുടെ മൃതദേഹം ഇത്രയും നാൾ പെട്ടിയില്‍ സൂക്ഷിച്ചത്. സെയ്‌നിയുടെ പിതാവില്‍നിന്നു പണം തട്ടാനായിരുന്നു കുട്ടിയെ അവദേശ് തട്ടിക്കൊണ്ടുപോയത്. പോലീസ് പിടിയിലാവുമോയെന്ന ഭയത്താല്‍ പിന്നീട് കുട്ടിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഓഫീസർക്ക്​ സിബി​ഐ സമൻസ്​ അയച്ചു

നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഓഫീസർക്ക്​ സിബി​ഐ സമൻസ്​ അയച്ചു

പിഎൻബി തട്ടിപ്പിൽ ഉൾപ്പെട്ട വജ്രവ്യാപാരി നീരവ്​ മോദിയുടെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ രവി ഗുപ്​തക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ഗുപ്തയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീരവ്​ മോദിയുടെ സ്​ഥാപനമായ ഫയർ സ്​റ്റാർ ഇൻറർ നാഷണലി​​ൻറെ മുതിർന്ന ഉദ്യോഗസ്​ഥൻ വിപുൽ അംബാനി അടക്കമുളള ഉദ്യോഗസ്ഥരെ സിബിഐ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്.
ഷുഹൈബ് വധക്കേസിൽ അട്ടിമറി???  ജില്ലാ പൊലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധക്കേസിൽ അട്ടിമറി??? ജില്ലാ പൊലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധം അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡി.വൈ.എസ്.പി ശ്രമിക്കുന്നതായി ആക്ഷേപം ശക്തം. ഇപ്പോൾ പിടികൂടിയ രണ്ടുപ്രതികളും ഡമ്മികളാണെന്നും കേസിൽ നടത്തുന്ന ബാഹ്യഇടപെടലുകളിൽ മനംമടുത്താണ് ജില്ലാ പൊലീസ് മേധാവി ലീവിൽ പോയതെന്നുമാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ്

ഇത്തിക്കരപ്പക്കിയുടെ വേഷത്തെച്ചൊല്ലിയുള്ള വിവാദത്തിൽ റോബിന്‍ തിരുമലയുടെ മറുപടി

ഇത്തിക്കരപ്പക്കിയുടെ വേഷത്തെച്ചൊല്ലിയുള്ള വിവാദത്തിൽ റോബിന്‍ തിരുമലയുടെ മറുപടി

മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി പോര്‍ച്ചുഗീസ് ശൈലിയുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യാതൊരു പഠനവും കൂടാതെ ഒരു ചരിത്ര കഥാപാത്രത്തിന് ഇത്തരമൊരു വേഷം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നാണ് വിമർശനം ഉയർന്നത്. കേരളീയര്‍ക്കിടയില്‍ ഫ്രഞ്ച്, പോര്‍ച്ചുഗീസ് സ്വാധീനം 1800കളില്‍ ഉണ്ടായിരുന്നതായാണ് വസ്തുതകള്‍ സഹിതം റോബിന്‍ തിരുമല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.