Short News

പൗരാവകാശം ഹനിക്കുന്ന പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി: മുഖ്യമന്ത്രി

പൗരാവകാശം ഹനിക്കുന്ന പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി: മുഖ്യമന്ത്രി

പോലിസിലെ മഹാഭൂരിപക്ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചുരുക്കം ചിലരുടെ തെറ്റായ ചെയ്തികള്‍ സേനയുടെ മുഖത്ത് കരിവാരിത്തേക്കുന്ന അവസ്ഥയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കെതിരേ കൊലക്കുറ്റത്തിനു പോലും കേസെടുക്കേണ്ടി വരുന്ന സ്ഥിതിയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു കൂടാ എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

പെട്രോള്‍ വില മുകളിലേക്ക് തന്നെ

പെട്രോള്‍ വില മുകളിലേക്ക് തന്നെ

ഇന്ന് സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 14 പൈസയാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ഒരു ലിറ്ററിന് 78.61 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി വന്‍ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഡീസല്‍ വിലയും മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഡീസല്‍ വില ഇത്രയധികം ഉയരുന്നത്. ഇന്ന് ഡീസലിന് ലിറ്ററിന് 19 പൈസ വര്‍ധിച്ച് 71.52 രൂപയായി
ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവിക ശേഷിയെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് ഒന്നുമറിയില്ലെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അലി ഫദാവി. ഇറാന്‍ നാവിക സേനയെ വിലകുറച്ചുകണ്ട് രാജ്യത്തിനും സൈന്യത്തിനും എതിരേ ആക്രമണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ യു.എസ് ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

25 വര്‍ഷം മുന്നേ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോള്‍ പ്രതിയെ കുറ്റ വിമുക്തനാക്കിയിരിക്കുന്നത്. ഇതിനെ തുട‍ര്‍ന്ന് കേസില്‍ ജീവപര്യന്തവും ജോലിയില്‍ നിന്നുള്ള പിരിച്ചു വിടലുമാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഇയാള്‍ മരണപ്പെട്ടു. മരണാസന്നയായ യുവതിയുടെ മൊഴി മാത്രം കണക്കിലെടുക്കുന്നത് സുരക്ഷിതമല്ലെന്ന് കാട്ടിയാണ് പുതിയ വിധി.