Short News

ആധാര്‍-പാന്‍ ലിങ്കിങ് അവസാന തീയതി നീട്ടിയേക്കും

ആധാര്‍-പാന്‍ ലിങ്കിങ് അവസാന തീയതി നീട്ടിയേക്കും

നിലവില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഇത് മാര്‍ച്ച് 31 ആയി നീട്ടാന്‍ തിരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായാണ് വിവരം. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഡ്യൂപ്ലിക്കേറ്റ് പാന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനും ഇതുവഴി ബിനാമി ഇടപാടുകള്‍ അവാസിനിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ടാറ്റ ഇലക്ട്രിക് ടിഗോര്‍ നിര്‍മാണം തുടങ്ങി

ടാറ്റ ഇലക്ട്രിക് ടിഗോര്‍ നിര്‍മാണം തുടങ്ങി

ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിലാണ് നിര്‍മാണം നടക്കുന്നത്. 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

റഗുലര്‍ ടിഗോറില്‍ നിന്ന് ഇലക്ട്രിക് ടിഗോറിന് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവില്ല. ഒറ്റ ചാര്‍ജില്‍ 120-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മകളെ ഉറക്കാന്‍ പാടുന്ന പാട്ടുമായി ദുല്‍ഖര്‍
<iframe width="560" height="315" src="https://www.youtube.com/embed/HCR5KtLzRDQ" frameborder="0" gesture="media" allow="encrypted-media" allowfullscreen></iframe>

മകളെ ഉറക്കാന്‍ പാടുന്ന പാട്ടുമായി ദുല്‍ഖര്‍

അഴകിയ രാവണിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ പാടിയത്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് വാപ്പച്ചി തോണി തുഴഞ്ഞ് പോകുന്ന രംഗമാണ്.

ഇതെല്ലാം മകള്‍ വലുതാകുമ്പോള്‍ കാണിച്ച് കൊടുക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

കാര്‍ബണിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിറങ്ങി

കാര്‍ബണിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിറങ്ങി

മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രമാണ് കാര്‍ബണ്‍. കാടിന്റെ പശ്ചാത്തലത്തിലുളള സസ്‌പെന്‍സ് ത്രില്ലറില്‍ ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡ് ക്യാമറമാനായ കെ യു മോഹനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.