Short News

ഉമ്മൻചാണ്ടിയെ വെട്ടി മന്ത്രിയായി, കെവി തോമസിനെതിരെ ജയശങ്കർ!

ഉമ്മൻചാണ്ടിയെ വെട്ടി മന്ത്രിയായി, കെവി തോമസിനെതിരെ ജയശങ്കർ!

കോൺഗ്രസ് എംപി കെവി തോമസിനെതിരെ രൂക്ഷ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയെ പുകഴ്ത്തി കെവി തോമസ് സംസാരിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിനെതിരെയാണ് ജയശങ്കറിന്റെ പരിഹാസം. എന്നാൽ താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ആകരോപണവുമായി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.

കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം

കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം

ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭ പരിഗണിച്ചേക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവരിക. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയില്‍‌ വ്യക്തമാക്കിയിരുന്നു.
മുടി വളര്‍ച്ചക്ക് മുട്ടയുടെ മഞ്ഞ ഇങ്ങനെ

മുടി വളര്‍ച്ചക്ക് മുട്ടയുടെ മഞ്ഞ ഇങ്ങനെ

മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് എന്നും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കൊഴിയുന്നത്. മുടിക്ക് എല്ലാ വിധത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മുട്ട ഉപയോഗിക്കാം. മുട്ട കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി!

കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി!

അമ്മയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇന്‍റോറില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മയ്ക്കും അച്ഛനും ഒപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്മെന്‍റില്‍ വെച്ചാണ് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.