Short News

ജാ​തി ​മ​തി​ൽ പ്ര​ശ്ന​ത്തി​ന് പി​ന്നാ​ലെ വടയമ്പാടിയിൽ വീണ്ടും സംഘർഷം

ജാ​തി ​മ​തി​ൽ പ്ര​ശ്ന​ത്തി​ന് പി​ന്നാ​ലെ വടയമ്പാടിയിൽ വീണ്ടും സംഘർഷം

ജാ​തി​മ​തി​ൽ പ്ര​ശ്ന​ത്തി​ന് പി​ന്നാ​ലെ വ​ട​യ​മ്പാ​ടി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. .. വി​വാ​ദ​മാ​യ മൈ​താ​ന​ത്തു​വെ​ച്ചാ​ണ് യോ​ഗം സം​ഘ​ട​പ്പി​ക്കു​വാ​ൻ ക​ല​ക്റ്റ​ർ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യോ​ഗ ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്ന് അ​നു​വാ​ദം പി​ൻ​വ​ലി​ക്കു​ന്ന​താ​യി ക​ല​ക്റ്റ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ യുവതിയുടെ മാല പൊട്ടിച്ചു കടന്ന തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ശാന്തിഗിരി പൂലന്തറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയ്ക്കിടയിൽ വയോധികയുടെ മൂന്നു പവന്റെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. തമിഴ്നാട് സേലം റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ശാന്തി (40) ആണ് പിടിയിലായത്.

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍  പ്രവാസി ചിട്ടി

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍ പ്രവാസി ചിട്ടി

അടുത്ത മാസം 3 മുതല്‍ പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകി. ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കാന‍ാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.

ഇന്ത്യയെ അറിയാന്‍  പഠനയാത്ര ഇടുക്കിയിലെ വേറിട്ടൊരു കുടുംബശ്രീ

ഇന്ത്യയെ അറിയാന്‍ പഠനയാത്ര ഇടുക്കിയിലെ വേറിട്ടൊരു കുടുംബശ്രീ

കുടുംബശ്രീയെന്നാല്‍ ഇങ്ങനെയാകണമെന്ന് കേരളക്കരയെ പഠിപ്പിക്കുയാണ് ഇടുക്കി രാജക്കാട് എന്‍ ആര്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൈരളി കുടുംബശ്രീ. ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന പഠനയാത്രയുടെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കൈരളി കുടുംബശ്രീയിലെ പ്രവര്‍ത്തകര്‍.