Short News

പട്ടാളത്തിൽ ചേരാൻ കഴിയാത്ത വിഷമം; ഫെയ്സ്ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യ ചെയ്തു

പട്ടാളത്തിൽ ചേരാൻ കഴിയാത്ത വിഷമം; ഫെയ്സ്ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യ ചെയ്തു

ആഗ്ര സ്വദേശിയായ മുന്ന കുമാർ ആണ് ആത്മഹത്യ ചെയ്തത്. വീഡിയോ 2750 പേര്‍ തല്‍സമയം കണ്ടിരുന്നുവെങ്കിലും ഒരാൾ പോലും പോലീസിനേയോ ഇയാളുടെ കുടുംബത്തേയോ വിവരമറിയിച്ചിരുന്നില്ല. 5 തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാൾ എഴുതിവെച്ച ആറുപേജുള്ള ആത്മഹത്യ കുറിപ്പിലും പറയുന്നുണ്ട്. ബുധനാഴ്ച അതിരാവിലെയാണ് ഇയാൾ ഫെയ്സ്ബുക്ക് ലൈവിൽ വന്ന് അത്മഹത്യ ചെയ്തത്. 
ഉഡുപ്പി ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ഥ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉഡുപ്പി ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ഥ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭക്ഷ്യ വിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി മഠം അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിഷം അകത്തുചെന്നാണ് സ്വാമി മരിച്ചതെന്ന് ആരോപിച്ച് സ്വാമിയുടെ അനുയായികൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതായി ലക്ഷ്മീവര തീര്‍ഥ പറഞ്ഞിരുന്നതായി അദ്ദേഹത്തിൻറെ അഭിഭാഷകനും വ്യക്തമാക്കി. മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ പടക്കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ

ഇന്ത്യൻ പടക്കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ

കടലിനടിയിലൂടെ കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിൻറെ ആളുകൾക്ക് പാകിസ്താനില്‍ വെച്ച് ഡൈവിംഗ് പരിശീലനം നൽകുന്നതായി റിപോർട്ടുകൾ പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തിന് സമാനമായ ആക്രമണമാണ് തീവ്രവാദികൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ജെയ്‌ഷെ മുഹമ്മദിനൊപ്പം ലഷ്‌കര്‍ ഇ ത്വെയ്ബയും ആക്രമണത്തിനൊരുങ്ങുന്നുവെന്നാണ് സൂചന
കേരളത്തിൽ കലാപത്തിന് കോപ്പ്കൂട്ടി ആർഎസ്എസും എസ് ഡി പിഐയും

കേരളത്തിൽ കലാപത്തിന് കോപ്പ്കൂട്ടി ആർഎസ്എസും എസ് ഡി പിഐയും

പത്തനംതിട്ട പറക്കോട്ടെ എസ്ഡിപിഐ പ്രവര്‍ത്തകനായ ഗ്യാലക്‌സി ഹൗസില്‍ ഷെഫീഖിൻറെ വീട്ടിൽ നിന്നാണ് വടിവാളും വെട്ടുകത്തിയുമടക്കമുള്ള ആയുധ ശേഖരം കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ കണ്ണൂരിൽ പയ്യന്നൂരിലെ എട്ടിക്കുളം കക്കംപാറ ചിറ്റടിയിലെ ആര്‍എസ്എസ് കേന്ദ്രത്തിൽ നിന്നും ഗ്രശേഷിയുള്ള ബോംബുകളും പിടികൂടി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more