Short News

സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരേ ആരോപണവുമായി ഡിവൈഎഫ്‌ഐ

സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരേ ആരോപണവുമായി ഡിവൈഎഫ്‌ഐ

ഇടതുപക്ഷം ഭരിയ്ക്കുന്ന ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണവുമായി സി പി എം യുവജന സംഘടനയായ ഡി വൈ എഫ് ഐ രംഗത്ത്. പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി നികത്തപ്പെട്ട തോടിന്റെ വിഷയം കുത്തിപ്പൊക്കിയാണ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡി വൈ എഫ് ഐ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ബോര്‍ഡ് പ്രചാരണം ആരംഭിച്ചിട്ടുള്ളത്.

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന ചിത്രമാണ് വീരമഹാദേവി.ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലും വീരമഹാദേവി ഒരുങ്ങുന്നുണ്ട്.തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു