Short News

ബീഹാറിൽ സഖ്യം തുടുരുമെന്ന് വ്യക്തമാക്കി അമിത് ഷാ

ബീഹാറിൽ സഖ്യം തുടുരുമെന്ന് വ്യക്തമാക്കി അമിത് ഷാ

ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറുമായി കൂടികാഴ്​ച നടത്തിയ ശേഷമാണ് ജെഡിയുവുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയത്. നിതീഷുമായുള്ള ചർച്ചയ്ക്കായി വൈകിട്ടാണ് അമിത് ഷാ ബീഹാറിലെത്തിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായും അമിത്​ ഷാ കൂടിക്കാഴ്​ച നടത്തി.
ഉണ്ണിയ്ക്ക് ഉണക്കമുന്തിരി നല്‍കൂ

ഉണ്ണിയ്ക്ക് ഉണക്കമുന്തിരി നല്‍കൂ

ചില പ്രത്യേക ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യം നല്‍കുന്നതിനൊപ്പം പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാകും ഇത്തരം ഭക്ഷണങ്ങള്‍.കുട്ടികള്‍ക്കു നല്‍കാവുന്ന ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുട്ടികള്‍ക്ക് പല തരത്തിലും ഗുണകരമാകുന്ന ഒന്നാണ്.

സൂര്യ ചിത്രം എൻജികെയിൽ ധനുഷിൻറെ ഗാനം

സൂര്യ ചിത്രം എൻജികെയിൽ ധനുഷിൻറെ ഗാനം

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍.ജി.കെ. ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിലെ ഒരു മെലഡി ഗാനമാണ് ധനുഷ് ആലപിച്ചിരിക്കുന്നതെന്നാണ് സൂചന. മുമ്പും സെൽവരാഘവൻറെ ചിത്രങ്ങളിൽ ധനുഷ് പാടിയിട്ടുണ്ട്. സായ് പല്ലവി, രാകുല്‍ പ്രീത് എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.
കാലവർഷ കെടുതി; അതിജീവിക്കാനാകാതെ കോട്ടത്തറ, ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

കാലവർഷ കെടുതി; അതിജീവിക്കാനാകാതെ കോട്ടത്തറ, ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

''വാഴയും, ഇഞ്ചിയും കപ്പയും, നെല്ലുമെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഓണവിപണി ലക്ഷ്യമിട്ടുണ്ടാക്കിയ പച്ചക്കറികളും നശിച്ചു.'' ഇത് കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അവസ്ഥയാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ കാലവര്‍ഷക്കെടുതിയുടെ ദുരിതം പേറുകയാണ് കോട്ടത്തറ നിവാസികള്‍.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more