Short News

സൈന്യത്തിൽ നിന്ന്  അവധിയെടുത്ത്  മുങ്ങി: പൊങ്ങിയത് ഭീകരസംഘടനയിൽ

സൈന്യത്തിൽ നിന്ന് അവധിയെടുത്ത് മുങ്ങി: പൊങ്ങിയത് ഭീകരസംഘടനയിൽ

ജമ്മു കശ്മീരിൽ നിന്ന് കാണാതായ സൈനികന്‍ ഭീകരസംഘടനയിൽ ചേർന്നു. ഏപ്രിൽ‍ ആദ്യമാണ് ഇദ്രിസ് മിർ‍ എന്ന സൈനികനെ ജമ്മുകശ്മീരിൽ നിന്ന് കാണാതായത്. സൈനികൻ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങൾ സോഷ്യൽ‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനില്‍ ചേർന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.

അപ്രഖ്യാപിത ഹര്‍ത്താല്‍ സംഘര്‍ഷം; അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നു

അപ്രഖ്യാപിത ഹര്‍ത്താല്‍ സംഘര്‍ഷം; അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നു

ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ പങ്കെടുത്ത യുവാക്കള്‍ പലരും പോലീസിന് പിടി കൊടുക്കാതെ മുങ്ങിയതായി വിവരം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നില്ലെന്ന വിവരം ലഭിച്ചതോടെയാണ് പലരും മുങ്ങിയത്. ഹര്‍ത്താലിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു.

ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം

ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം

രജനി ആരാധകര്‍ എല്ലാം തന്നെയും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷം തലൈവരുടെ മറ്റൊരു ക്ലാസ് പടമായിരിക്കുമിതെന്നാണ് സിനിമാ പ്രേമികള്‍ കരുതുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മറ്റൊരു മികച്ച ചിത്രമായിരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം

കാഴ്ച ബംഗ്ലാവിൽ കുട്ടി ഗൊറില്ലകള്‍ക്ക് മുന്‍പിലേക്ക് വീഴുന്ന വീഡിയോ

കാഴ്ച ബംഗ്ലാവിൽ കുട്ടി ഗൊറില്ലകള്‍ക്ക് മുന്‍പിലേക്ക് വീഴുന്ന വീഡിയോ

ഇംഗ്ലണ്ടിലെ കാഴ്ച ബംഗ്ലാവിൽ ഗൊറില്ലകളെ കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധവശാല്‍ ഗൊറില്ലകളുടെ മുന്‍പിലേക്ക് വീഴുകയായിരുന്നു. മൂന്ന് ഗൊറില്ലകളാണ് താഴെയുണ്ടായിരുന്നത്. കുട്ടിയുടെ അരികിലേക്ക് ഓടിയെത്തിയ ഗൊറില്ലകളിലൊരാള്‍ പലപ്രാവശ്യം കുട്ടിയെ തൊട്ടുനോക്കി. തുടർന്ന് ഗൊറില്ല അല്‍പം മാറി ഇരിക്കുന്നതാണ് വീഡിയോയിൽ ഉളളത്.