സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ
ഓട്ടോമൊബൈൽസ്
- 47 min ago
നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും. സെലിബ്രിറ്റികളുടെ ആഡംബര ജീവിതം കണ്ട് മോഹിച്ച പലരും സമൂഹ മാധ്യമങ്ങളിൽ അഭ്യാസം കാണിച്ച് സ്റ്റാറാവാൻ ശ്രമിക്കുന്ന കാലഘട്ടം കൂടിയാണിത്. എളുപ്പത്തിൽ കാശുകാരനാവാനുള്ള കുറുക്കുവഴിയായാണ് പലരും സോഷ്യൽ മീഡിയയെ കാണുന്നത് തന്നെ. യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കുമെല്ലാം നല്ല രീതിയിൽ വിനിയോഗിക്കുന്ന ധാരാളം ആളുകളുണ്ട് എന്നത് തിരസ്ക്കരിക്കാനാവാത്ത യാഥാർഥ്യമാണ്.