Short News

കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് രാജിവെച്ചു!

കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് രാജിവെച്ചു!

കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ അരങ്ങ് കൊഴുക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനു പിന്നാലെയാണ് കോൺഗ്രസിനെ ഞെട്ടിച്ച് മറ്റൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

മധുവിന്റെ കൊലപാതകം;  16 പ്രതികൾക്കെതിരെ കൊലകുറ്റം,  കുറ്റപത്രം സമർപ്പിച്ചു!

മധുവിന്റെ കൊലപാതകം; 16 പ്രതികൾക്കെതിരെ കൊലകുറ്റം, കുറ്റപത്രം സമർപ്പിച്ചു!

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റു ചെയ്യപ്പെട്ട് പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അഗളി ഡിവൈഎസ്പി ടികെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ 11640 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തൂത്തുക്കുടി സമരം; പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി

തൂത്തുക്കുടി സമരം; പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി

തൂത്തുക്കുടി കോപ്പർ പ്ലാന്റിനെതിരായ സമരത്തിനെതിരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഒരുമാസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. ഇന്ന് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുരയായിരുന്നു.

ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കോൺഗ്രസിന് 22ഉം  ജെഡിഎസിന് 12ഉം മന്ത്രിമാർ

ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കോൺഗ്രസിന് 22ഉം ജെഡിഎസിന് 12ഉം മന്ത്രിമാർ

34 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിൽ ഉണ്ടാകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് ഒപ്പം തന്നെ ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യ പ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെആർ രമേഷ് കുമാർ ആയിരിക്കും സ്പീക്കർ. കോൺഗ്രസ്-ജെഡിഎസ് യോഗത്തിന് ശേഷം കർണാടക ചാർജ്ജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.