Short News

ശുദ്ധജല ലഭ്യത കുറയുന്നുവെന്ന് പഠനം

ശുദ്ധജല ലഭ്യത കുറയുന്നുവെന്ന് പഠനം

ബിബിസി പുറത്തുവിട്ട പഠനത്തിലാണ് കണ്ടെത്തൽ. ശുദ്ധജലത്തിൻറെ അവശ്യകത 2030 ആവുമ്പോഴേക്കും 40 ശതമാനം കവിയുമെന്നാണ് പഠനം പറയുന്നത്. ബംഗളുരു നഗരത്തിലെ നഗരത്തിലെ ഭൂരിഭാരം വരുന്ന ജലവും മലിനമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ജനസംഖ്യയും അതിന് അനുസൃതമായി സൌകര്യങ്ങളില്ലാത്തതുമാണ് ഇതിന് കാരണം. നഗരത്തിലെ തടാകങ്ങളിൽ ഒന്നിൽ പോലും ഉപയോഗ പ്രദമായ ജലമല്ലെന്നും പഠനത്തിൽ പറയുന്നു. 
തൃശൂര്‍ പൂരം സിനിമയിലുണ്ടെങ്കില്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കും ഉദാഹരണം ഇതാണ്

തൃശൂര്‍ പൂരം സിനിമയിലുണ്ടെങ്കില്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കും ഉദാഹരണം ഇതാണ്

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂര്‍ പൂരം. തൃശൂരിനെയും തൃശൂര്‍ പൂരത്തെയും ആസപദമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. പ്രത്യേക ഭാഷശൈലിയുള്ള തൃശൂരുകാരെ അതുപോലെ തന്നെ സ്‌ക്രീനിലെത്തിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നു. തൃശൂര്‍ പൂരമെന്ന് പറയുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസില്‍ ഓടിയെത്തുന്ന ചില സിനിമകളുണ്ട്.


പറപ്പൂക്കര ഇരട്ടക്കൊലപാതകം: ഒന്നു മുതല്‍ അഞ്ചു പ്രതികളെ  കുറ്റക്കാരെന്നു കോടതി

പറപ്പൂക്കര ഇരട്ടക്കൊലപാതകം: ഒന്നു മുതല്‍ അഞ്ചു പ്രതികളെ കുറ്റക്കാരെന്നു കോടതി

പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തി മകന്‍ മിഥുന്റെ (25) ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണു സംഭവത്തിനു കാരണം.

ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻറെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാതിരുന്നതിനെ തുടർന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങളിൽ മുന്‍ ക്രിക്കറ്റ് താരത്തിൻറെ മൂന്നാം വിവാഹവും തകർന്നെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. വിവാഹത്തോടെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരുന്ന വളർത്ത് നായ്ക്കൾ തിരികെ എത്തിയതും അഭ്യൂഹങ്ങൾ കൂടാൻ കാരണമായി. എന്നാൽ ഇമ്രാനോട് അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്.