Short News

സൈനിക കാന്റീനിലെ മദ്യം മറിച്ചുവിറ്റാൽ നടപടിയുണ്ടാകുമെന്ന് സൈനിക മേധാവി

സൈനിക കാന്റീനിലെ മദ്യം മറിച്ചുവിറ്റാൽ നടപടിയുണ്ടാകുമെന്ന് സൈനിക മേധാവി

സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വിരമിച്ച സൈനികരെ ഉപയോഗിച്ചുള്ള ദാസ്യപ്പണി വിലക്കുന്നതാണ്. സൈനിക ക്യാമ്പുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നീയന്ത്രണം വേണം. സൈന്യത്തില്‍ അഴിമതിക്ക് ശ്രമിക്കുന്ന ആളുകള്‍ക്കെതിരേ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.
അഭിമന്യുവിനെ കൊന്നത് 'സൈബര്‍ സഖാവ്'.. മനോരമയെ കൊന്ന് കൊലവിളിച്ച് പി ജയരാജന്‍

അഭിമന്യുവിനെ കൊന്നത് 'സൈബര്‍ സഖാവ്'.. മനോരമയെ കൊന്ന് കൊലവിളിച്ച് പി ജയരാജന്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുതത്തിയ കേസിലെ മുഖ്യമപ്രതി മുഹമ്മദ് സിപിഎം അനുകൂല നിലപാട് പ്രകടിപ്പിച്ച വ്യക്തിയാണെ റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

അഭിമന്യു വധം : മുഖ്യപ്രതി സൈബര്‍ സഖാവ് എന്ന രീതിയില്‍ മലയാള മനോരമയില്‍ വാര്‍ത്ത വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

കൈവെട്ട് കേസിലെ പ്രതിയ്ക്ക് അഭിമന്യൂ വധത്തിൽ മുഖ്യപങ്കെന്ന് സർക്കാർ

കൈവെട്ട് കേസിലെ പ്രതിയ്ക്ക് അഭിമന്യൂ വധത്തിൽ മുഖ്യപങ്കെന്ന് സർക്കാർ

കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിൻറെ വധത്തിൽ മുഖ്യ പങ്കുള്ളതായി സർക്കാർ വ്യക്തമാക്കി. പോലിസ് പീഡനം ആരോപിച്ചുള്ള ഹരജിയിലാണ് സർക്കാർ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വയനാട് ചിരാൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ രോഗലക്ഷണത്തോടെ ചീരാൽ പി.എച്ച്.സിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അതിന് ശേഷം കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്.  
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more