Short News

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബിജെപി എല്‍ഡിഎഫ്  സംഘര്‍ഷം

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബിജെപി എല്‍ഡിഎഫ് സംഘര്‍ഷം

ഇരിങ്ങാലക്കുട പടിയൂരില്‍ ബിജെപി എല്‍ഡിഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് പരിക്കേറ്റു. ഇന്നലെ രാത്രി നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടയിലേക്ക് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയറിച്ചെന്ന് തര്‍ക്കമുണ്ടാക്കുകയായിരുന്നു.

രാജസ്ഥാന്‍ 12.2 ഓവറില്‍ അ‍‌ഞ്ചിന് 96  റണ്‍സ് എന്ന നിലയില്‍‌

രാജസ്ഥാന്‍ 12.2 ഓവറില്‍ അ‍‌ഞ്ചിന് 96 റണ്‍സ് എന്ന നിലയില്‍‌

രാജസ്ഥാനെതിരെ ചെന്നൈ 205 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍‌ത്തിയത്. ഷെയ്ന്‍ വാട്‌സന്‍ 57 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം 106 റണ്‍സെടുത്തു പുറത്തായി. ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. വാട്‌സനെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും (46) ചെന്നൈ നിരയില്‍ മിന്നി. ഡ്വയ്ന്‍ ബ്രാവോ 16 പന്തുകളില്‍ നാലു ബൗണ്ടറികളോടെ പുറത്താവാതെ 24 റണ്‍സെടുത്തു.
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ  ദീപക് അറസ്റ്റിൽ, എട്ട് മണിക്കൂർ ചോദ്യം  ചെയ്തു!

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റിൽ, എട്ട് മണിക്കൂർ ചോദ്യം ചെയ്തു!

വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ അറസ്റ്റിൽ. എസ്ഐ ജിഎസ് ദീപകാണ് അറസ്റ്റിലായിട്ടുള്ളത്. ശ്രീജിത്തിന്റെ മരണത്തോടെ എസ്ഐ ദീപകിനെകിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ദീപക് ഉള്‍‍പ്പെടെയുള്ള പോലീസുകാർക്കെതിരെ ശ്രീജിത്തിന്റെ കുടുംബവും പരാതി നൽകിയിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ദീപിക പദുക്കോണിന് പ്രിയങ്ക ചോപ്രയുടെ അഭിനന്ദനം

ദീപിക പദുക്കോണിന് പ്രിയങ്ക ചോപ്രയുടെ അഭിനന്ദനം

ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി ദീപിക പദുക്കോണിനെ ടൈം മാഗസീന്‍ തെരഞ്ഞെടുത്തു. ഇന്ത്യന്‍ അഭിനേതാക്കളില്‍ ദീപിക മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്. ദീപികയെയും വിരാട് കോഹ്‍ലിയെയും അഭിനന്ദിക്കുന്നതായി പ്രിയങ്ക ചോപ്ര ട്വിറ്ററിലാണ് പറഞ്ഞത്. 2016ലെ ടൈം പട്ടികയില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര.