Short News

നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്ത് ബിജെപി എംപി

നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്ത് ബിജെപി എംപി

ആൺകുട്ടികളും പെൺകുട്ടികളും പൊതു സ്ഥലങ്ങളിൽ ഒരുമിച്ച് നടക്കരുതെന്ന് ഭീഷണി മുഴക്കിയ ബിജെപി എംപി സാക്ഷി മാഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിൽ ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ അറസ്റ്റിലായ സംഭവം കെട്ടടങ്ങുന്നതിന് മുമ്പാണ് ഇത്തരത്തിൽ വീണ്ടും ബിജെപി എംപി വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ ബിജെപിയിലം അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും എഐഎഫ്എഫിന്റേയും അംഗീകാരത്തോടെ നടക്കുന്ന 'സോക്കര്‍ അല' സെവന്‍സ് ടൂര്‍ണമെന്റിനാണ് താരങ്ങൾ എത്തുക. അനസ് എടത്തൊടിക, സി.കെ വിനീത്, ജെജെ ലാല്‍പെഖുല, മുഹമ്മദ് റാഫി തുടങ്ങിയ താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കുന്നതാണ്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.
ജിയോണിയുടെ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ എത്തി

ജിയോണിയുടെ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ എത്തി

ജിയോണി എസ് 11, എഫ് 205 സ്മാര്‍ട്‌ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 13,999 രൂപയ്ക്കാണ് എസ് 11 അവതരിപ്പിച്ചിട്ടുളളത്. 8,999 രൂപയാണ് എഫ്205 ഫോണിന് വില വരിക. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 13 + 2 മെഗാപിക്‌സലിന്റെ ഡ്യുവല്‍ പിൻ ക്യാമറയുമാണ് എസ് 11നുളളത്. 3030 mAh ബാറ്ററി, 1.4 GHz ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസര്‍, നാല് ജിബി റാം തുടങ്ങിയവയാണ് ഫോണിൻറെ പ്രത്യേകതകൾ.
കമല്‍നാഥിനെ മധ്യപ്രദേശ് പിസിസി അധ്യക്ഷനായി നിയമിച്ചു

കമല്‍നാഥിനെ മധ്യപ്രദേശ് പിസിസി അധ്യക്ഷനായി നിയമിച്ചു

മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കമല്‍നാഥ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി അധ്യക്ഷനായി പ്രവർത്തിക്കുക. അതേസമയം ഗോവയില്‍ നിലവിലെ പിസിസി അധ്യക്ഷനെ മാറ്റി ഗിരീഷ് ചോഡങ്കാറെ പുതിയ അധ്യക്ഷനായി നിയമിച്ചു.