Short News

ഹർത്താലിൽ പോലീസിന്റെ അഴഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്

ഹർത്താലിൽ പോലീസിന്റെ അഴഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്

കേരളത്തിൽ തിങ്കളാഴ്ച നടക്കുന്ന ജനകീയ ഹർത്താലിൽ പോലീസിന്റെ അഴിഞ്ഞാട്ടം. പൊന്നാനിയിൽ പൊലീസിന്റെ അടിയേറ്റ് ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. വെളിയങ്കോട് സ്വദേശി കരീമിന്റെ മകൻ അജ്മലിനാണ് പരിക്കേറ്റത്. പൊന്നാനി പോലീസ് വന്ന് ജീപ്പിൽ നിന്ന് ഇറങ്ങിയതോടെ ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നെന്ന് സംഭവം കണ്ട വ്യക്തി പറയുന്നു.

ദിവസഫലം 26-4-2018

ദിവസഫലം 26-4-2018

ശാസ്ത്രീയമായ ജ്യോതിഷഫലപ്രവചനം പല കാര്യങ്ങളെയും നമുക്ക് വെളിവാക്കിത്തരുകയും, അവയിലെ പോരായ്മകളെ കണ്ടെത്തി പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ നാളിലും നിലകൊള്ളുന്നവരുടെ ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.നമുക്കുമുന്നിൽ നിമിഷങ്ങളും, വിനാഴികകളും, നാഴികകളും നമ്മോടൊപ്പം വളരെ വേഗം അടുത്ത ദിനത്തിലേക്ക് പ്രയാണം ചെയ്യുകയാണ്.

ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

എംഎസ് ധോനിയുടെ സമ്മര്‍ദ ഘട്ടത്തിലെ 70 റണ്‍സ് പ്രകടനമാണ് ചെന്നൈയുടെ 206 റണ്‍സ് റണ്‍ച‌േസ് പ്രാപ്യമാക്കിയത്. 34 പന്തില്‍ നിന്ന് ഏഴ് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ധോനിയുടെ ഇന്നിങ്സ്. അമ്പാടി റായുഡു 53 പന്തില്‍ 82 റണ്‍സെടുത്ത് ധോനി‌ക്ക് ഉറച്ച പിന്തുണ നല്‍കി. ബ്രാവോ 14 റണ്‍സെടുത്തു. 33 സിക്സുകളാണ് ലീഗിലെ ഇന്നത്തെ മത്സരത്തില്‍ മാത്രം പിറന്നത്.
ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ഡി വില്ലേഴ്സിന്‍റെ 68ന്‍റെ ചിറകിലേറിയാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ അടിച്ചെടുത്തത്. ​എട്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഡി വില്ലേഴ്സിന്‍റെ ഇന്നിങ്സ്. 30 പന്തില്‍ നിന്ന് ഡി വില്ലേഴ്സിന്‍റെ വെടിക്കെട്ട് പ്രകടനം. ക്വിന്‍റന്‍‌ ഡി കോക്ക് 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. മന്ദീപ് സിങ് 32 റണ്‍സുമായി പുറത്തായി.