Short News

brother killed by kin in Thiruvananthapuram.

brother killed by kin in Thiruvananthapuram.

കുടുംബവഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു. തമിഴ്നാട് തെങ്കാശി മേലേമെങ്ങാനപുരം സ്വദേശി മുടവൂർപ്പാറ കടയറവീട് ബാബാ നിവാസിൽ വാടകക്ക് താമസിക്കുന്ന ശിവൻ(42)ആണ് കുത്തേറ്റ് മരിച്ചത്. തമിഴ്നാട് തെങ്കാശി റെട്ടിയാർപെട്ടി മുടവൂർപ്പാറ ബോട്ട് ക്ലബ്ബിന് സമീപം വാടകക്ക് താമസിക്കുന്ന മുരുകൻ (38)ആണ് കുത്തിക്കൊലപ്പെടുത്തിയത്.

ഇന്ത്യ - യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചു... വർണാഭമായി ഉദ്ഘാടന ചടങ്ങുകൾ

ഇന്ത്യ - യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചു... വർണാഭമായി ഉദ്ഘാടന ചടങ്ങുകൾ

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചു. തിങ്കളാഴ്ച താജ് ബക്കിംഗ്ഹാം ഗേറ്റ് ഹോട്ടലിലെ പ്രൗഡഗംഭീരമായ ചടങ്ങിലായിരുന്നു യുകെ ഇന്ത്യ വീക്കിന്റെ ഉദ്ഘാടനം. ജൂൺ 22 വരെയാണ് ഇന്ത്യ - യുകെ വീക്ക് 2018 നടക്കുക. പ്രാദേശിക ഭാഷാ കണ്ടന്റ് ആപ്ലിക്കേഷനായ ഡെയ്ലിഹണ്ട് ഈ പരിപാടിയുടെ ഔദ്യോഗിക മീഡിയ പാർട്ണറാണ്.

വായ്പ്പുണ്ണിന് പരിഹാരം കാണാന്‍

വായ്പ്പുണ്ണിന് പരിഹാരം കാണാന്‍

വായ്പ്പുണ്ണ് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. പെട്ടെന്ന് ഉണ്ടാവുകയും പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചെയ്യുന്ന ഈ പ്രശ്‌നത്തെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധിയെ എങ്ങനെയെല്ലാം ഇല്ലാതാക്കാം. അതിനായി എന്തൊക്കെ മാര്‍്ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.


പനാമയെ മൂന്ന് ഗോളിന് തകർത്ത് ബെൽജിയം

പനാമയെ മൂന്ന് ഗോളിന് തകർത്ത് ബെൽജിയം

സൂപ്പർതാരം റൊമേലു ലുക്കാക്കു ഇരട്ടഗോളുകൾ നേടി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം കളത്തിലെത്തി രണ്ട് മിനിട്ടിനകം മെർട്ടൻസ് ബെൽജിയത്തിനായി ആദ്യം ലീഡുയർത്തി. തുട‍ര്‍ന്ന് റൊമേലു ലുക്കാക്കു ഹെഡറിലൂടെ വീണ്ടും ലീഡുയർത്തി. ​ഹസാ​ർ​ഡ്​-​റൊ​മേ​ലു ലു​കാ​ക്കു-​ഡ്രെ​യ​സ്​ മാ​ർ​ട്ടി​ൻ​സ്​ ത്ര​യം പനാമ ഗോൾ പോസ്റ്റിലേക്ക് നിരന്തരം ആക്രമിക്കുന്നതാണ് മത്സരത്തില്‍ കണ്ടത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more