Short News

വാലൻറൈൻസ് ദിനം ആഘോഷിക്കാതിരിക്കാൻ സർവകലാശാലക്ക് അവധി

വാലൻറൈൻസ് ദിനം ആഘോഷിക്കാതിരിക്കാൻ സർവകലാശാലക്ക് അവധി

ലക്നൌ സർവ്വകലാശാലയുടേതാണ് ഉത്തരവ്. കാമ്പസില്‍ ആ ദിവസം വരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഫെബ്രുവരി 14 ന് ക്ലാസുകളോ പരീക്ഷകളോ, സാംസ്കാരിക പരിപാടികളോ കാമ്പസിലുണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം കുട്ടികളെ കാമ്പസിലയക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്. നിയമം ലംഘിക്കുന്ന കുട്ടികൾക്കെതിരെ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫുൾകോർട്ട് വിളിക്കണമെന്നാവശ്യവുമായി സുപ്രീംകോടതി ജഡ്ജിമാർ

ഫുൾകോർട്ട് വിളിക്കണമെന്നാവശ്യവുമായി സുപ്രീംകോടതി ജഡ്ജിമാർ

ഇക്കാര്യം ആവശ്യപ്പെട്ട് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയും മഥൻ ബി ലോക്കൂറുമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഭാവിക്ക് ഫുൾകോർട്ട് വളിക്കണമെന്നാണ് കത്തിലെ ആവശ്യം. ജസ്​റ്റിസ്​ ജെ ചേലമേശ്വറി​​​ൻറെ നേതൃത്വത്തിൽ ചിഫ്​ ജസ്​റ്റി​സ് ദീപക് മിശ്രയുടെ നടപടികളോട്​ വിയോജിച്ച്​ രഞ്​ജൻ ഗോഗോയ്​, മദൻ ബി ലോകൂർ, കുര്യൻ ജോസഫ്​ എന്നിവർ നേരത്തെ വാർത്താ സമ്മേളനം നടത്തിയിരുന്നു.
അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നൽകിയത്. സൗമ്യയെ തേടി ആളുകൾ വീട്ടിലെത്തിയത് ചോദ്യം ചെയ്തതാണ് മാതാപിതാക്കളെ കൊല്ലാൻ കാരണമെന്നും സൌമ്യ മൊഴി നൽകി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

സെക്രട്ടറിയറ്റ് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം വടക്കേവിളയിൽ സാഗാനിവാസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ശിവകുമാറി(48)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പകൽ 3.30 ഓടെയാണ് സംഭവം. വീടിലെ രണ്ടാംനിലയിലെ സ്റ്റെയർകേസിന് സമീപത്തെ ഗ്രില്ലിൽ ഷാളിട്ട് തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.