Short News

ഇസ്ലാം മതത്തിനെതിരെ മോശം പ്രസ്താവന;  ഷെഫ് അതുൾ കൊച്ചാറിനെ പുറത്താക്കി

ഇസ്ലാം മതത്തിനെതിരെ മോശം പ്രസ്താവന; ഷെഫ് അതുൾ കൊച്ചാറിനെ പുറത്താക്കി

ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലാണ് ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ പുറത്താക്കിയത്. മുസ്ലീങ്ങളെയും ഇസ്ലാം മതത്തെയും മോശമാക്കിയുള്ള പ്രസ്താവനയെ തുടർന്നാണ് നടപടി. പ്രിയങ്കാ ചോപ്രയുടെ ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസുമായി ബന്ധപ്പെട്ട് മുസ്ലീംങ്ങളാല്‍ ടെററൈസ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ വികാരങ്ങളെ നിങ്ങള്‍ ബഹുമാനിക്കാത്തതില്‍ സങ്കടമുണ്ട് എന്നായിരുന്നു ട്വീറ്റ്
റിലീസിങ്ങിനൊരുങ്ങി ലാലേട്ടന്റെ നീരാളി! ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

റിലീസിങ്ങിനൊരുങ്ങി ലാലേട്ടന്റെ നീരാളി! ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

ഫാസില്‍ സംവിധാനം ചെ്‌യ്ത നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന് ചിത്രത്തിലായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാലേട്ടന്റെ നായികയായ നദിയ വീണ്ടുമെത്തുന്നത്. നാദിയയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍,നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

അന്ധത കാര്യമാക്കേണ്ട: ഏഴാം ക്ലാസ് വരെ ഇനി അറബി വായിക്കാം

അന്ധത കാര്യമാക്കേണ്ട: ഏഴാം ക്ലാസ് വരെ ഇനി അറബി വായിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ അറബിക് ഭാഷ വായിച്ച് പഠിക്കാം. കാഴ്ചയില്ലാത്ത ഏഴാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ബ്രെയിന്‍ ലിപിയില്‍ അച്ചടിച്ച് പുറത്തിറക്കുന്ന അറബിഭാഷാ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് ഉദ്ഘാടനം ചെയ്തത്.

വിമാനത്താവളങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് സ്മാ‍ര്‍ട്ട് ബസ്സുകള്‍

വിമാനത്താവളങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് സ്മാ‍ര്‍ട്ട് ബസ്സുകള്‍

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുമാണ് നഗര കേന്ദ്രങ്ങളിലേക്ക് എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ബസ്സുകള്‍ ആരംഭിക്കുന്നത്. കെഎസ്ആ‍ര്‍ടിസിയുടേയതാണ് സര്‍വ്വീസ്. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ ഒന്ന് മുതലാ​ണ് ബസ്സുകള്‍ ഓടിത്തുടങ്ങുക. ഇതിനു വേണ്ടി വാടക ബസ്സുകളാണ് എടുക്കുക. ലാഭകരമാണെങ്കില്‍ കൂടുതല്‍ വാടക ബസ്സുകള്‍ എടുക്കും
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more