Short News

രാജ്യത്ത് മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പത്ത് ചന്ദ്രബാബു നായിഡുവിന്

രാജ്യത്ത് മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പത്ത് ചന്ദ്രബാബു നായിഡുവിന്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്ക് 178 കോടിയുടെ സ്വത്താണ് ഉളളത്. 35 വയസ്സുളള അ​രു​ണാ​ച​ൽ പ്ര​ദേ​ശ് മുഖ്യൻ പെമ ഖണ്ഡുവിന് 130 കോടിയുടെ സ്വത്തുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് 48 കോടിയുടെ സ്വത്തുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപിത സ്വത്ത് 1.07 കോടിയാണ്. പിണറായി ചെ​റു​തും വ​ലു​തു​മാ​യ 55 കേ​സു​ക​ൾ നേരിടുന്നുണ്ട്.
പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

ഒട്ടേറെ പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യരെ കുറിച്ച് ചോദിച്ചു. പ്രിയയുടെ നാട് പൂങ്കുന്നവും എന്‍റെ നാട് പൊൻകുന്നവും ആണ്. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് തനിക്ക് മെസ്സേജുകൾ വരുന്നത്. കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയ പെൺകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബാബു ആൻറണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഈ മുത്തശ്ശിമന്ത്രങ്ങളെല്ലാം ആയുസ്സ് കൂട്ടും

ഈ മുത്തശ്ശിമന്ത്രങ്ങളെല്ലാം ആയുസ്സ് കൂട്ടും

പല വിധത്തില്‍ ഇന്നത്തെ കാലത്ത് ഒന്നല്ലെങ്കില്‍ ഒന്നെന്ന തോന്നില്‍ രോഗങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഓരോ രോഗത്തിനും ഉള്ള പരിഹാരവും നമ്മുടെയെല്ലം അടുക്കളയില്‍ ഉണ്ടെന്നതാണ് സത്യം. രോഗത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ അടുക്കളയില്‍ ഉണ്ടെന്ന് നോക്കാം.

തട്ടിപ്പിന്റെ ഉത്തരവാദികളെ ബാങ്ക് വ്യക്തമാക്കണമെന്ന് സിവിസി

തട്ടിപ്പിന്റെ ഉത്തരവാദികളെ ബാങ്ക് വ്യക്തമാക്കണമെന്ന് സിവിസി

തട്ടിപ്പ് തടയാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ആരൊക്കെ ആയിരുന്നുവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ മറികടന്ന് തട്ടിപ്പ് നടത്താന്‍ കഴിഞ്ഞത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നൽകണം. പിഎന്‍ബി അധികൃതരോടും ധനകാര്യ മന്ത്രാലയത്തോടുമാണ് റിപ്പോർട്ട് നൽകാൻ പറഞ്ഞിരിക്കുന്നത്.