Short News

ഇന്ത്യന്‍ നിര്‍മിത മരുന്നുകളെ ചൈന സ്വാഗതം ചെയ്യുന്നു

ഇന്ത്യന്‍ നിര്‍മിത മരുന്നുകളെ ചൈന സ്വാഗതം ചെയ്യുന്നു

അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നീക്കം. ജെനറിക് മരുന്നുകള്‍ക്കും സോഫ്റ്റ്‌വേറുകള്‍ക്കും പഞ്ചസാരകള്‍ക്കും ചിലയിനം അരികള്‍ക്കുമുള്ള ചൈനയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യൻ കമ്പനികളെ സമീപിക്കുന്നത്. ചൈനയിലേക്ക് കയറ്റുമതി നടത്താനുള്ള ലൈസന്‍സുകള്‍ ആറുമാസത്തിനകം ലഭിക്കുമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.
മോദിയുടെ വിദേശയാത്രയ്ക്ക് ഖജനാവില്‍ നിന്ന് പൊടിച്ചത് വമ്പന്‍ തുക

മോദിയുടെ വിദേശയാത്രയ്ക്ക് ഖജനാവില്‍ നിന്ന് പൊടിച്ചത് വമ്പന്‍ തുക

മോദിയുടെ ചാര്‍ട്ടഡ് വിമാനത്തിനും വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ക്കുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 1484 കോടി രൂപ ചെലവാക്കിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍. കേന്ദ്ര സഹമന്ത്രി വികെ സിങാണ് രാജ്യസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2014 ജൂണ്‍ മുതല്‍ ഇതുവരെ 84 രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയിരിക്കുന്നത്. വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി ചെലവായിരിക്കുന്നത് 1088.42 കോടിയാണ് ചെലവ്
കനത്തമഴയില്‍ തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

കനത്തമഴയില്‍ തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

തൃശൂര്‍ വണ്ടൂരില്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍, മകന്‍ ബാബു എന്നിവരാണ് വീട് തകര്‍ന്ന് മരിച്ചത്. ഒരാഴ്ചായായി തോരാതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് ഇവരുടെ വീട് അപകടവാസ്ഥയിലായിരുന്നു. വ്യാഴാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം. അതേ സമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാണ്
അവിശ്വാസ പ്രമേയത്തിന് മുമ്പ് വിപ്പ് പിന്‍വലിച്ച് ശിവസേന

അവിശ്വാസ പ്രമേയത്തിന് മുമ്പ് വിപ്പ് പിന്‍വലിച്ച് ശിവസേന

നേരത്തെ ബിജെപി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി എം പിമാര്‍ക്ക്ശിവസേന വിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേ അപ്രതീക്ഷിതമായി ശിവസേന വിപ്പ് പിന്‍വലിക്കുകയായിരുന്നു. ശിവസേനയുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് ബിജെപി.  ഉദ്ദവ് താക്കറെ നിലപാട് എം പി മാരെ അറിയിക്കുമെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more