Short News

കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

218 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 225 നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സിദ്ധരാമയ്യ ഇത്തവണ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികലെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍ ഒന്നില്‍ കൂടി സിദ്ധരാമയ്യ മത്സരിച്ചേക്കുമെന്നാണ് വിവരം
ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂർ ഗ്രാമത്തിലാണ് പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം കൂടാൻ കാരണമാകുമെന്ന് പറഞ്ഞാണ് നിരോധനം.ഈ രണ്ട് വസ്തുക്കളും പെൺകുട്ടികൾക്ക് അനുയോജ്യമല്ല എന്നും ഇത് നടപ്പിലാക്കിയതു മുതൽ ഗ്രാമത്തിലെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു എന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു.
ഐപിഎല്‍: ഹൈദരാബാദിന് കടിഞ്ഞാണിടാന്‍ പഞ്ചാബ്... മൊഹാലിയില്‍ തീപ്പൊരി മാറും

ഐപിഎല്‍: ഹൈദരാബാദിന് കടിഞ്ഞാണിടാന്‍ പഞ്ചാബ്... മൊഹാലിയില്‍ തീപ്പൊരി മാറും

ഐപിഎല്ലില്‍ തുടരെ നാലാം ജയം ലക്ഷ്യമിട്ടാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടുന്നത്. അപരാജിത കുതിപ്പ് നടത്തുന്ന ഹൈദരാബാദിനു ബ്രേക്കിടാനാവുമെന്ന പ്രതീക്ഷയിലാണ് ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബ്. വെടിക്കെട്ട് താരം ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമും അവര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.
കവിതകളെ കൂടുതൽ  ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

കവിതകളെ കൂടുതൽ ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹൻ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്നം, പെട്രോൾ വില വർദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.