Short News

കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക്  സിപിഐഎം  ബഹുജന മാർച്ച്

കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് സിപിഐഎം ബഹുജന മാർച്ച്

ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികസന കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് വെച്ചു പുലർത്തുന്നു എന്നാരോപിച്ച് സിപിഐഎം നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷം കഴിഞ്ഞിട്ടും ബ്ലോക്കിൽ ചൂണ്ടിക്കാണിക്കാനാവൂന്ന ഒരു വികസന

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന ചിത്രമാണ് വീരമഹാദേവി.ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലും വീരമഹാദേവി ഒരുങ്ങുന്നുണ്ട്.തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു