Short News

തീരദേശത്തിനായി  വികസന പദ്ധതി വരുന്നു

തീരദേശത്തിനായി വികസന പദ്ധതി വരുന്നു

തീരദേശത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രത്യേകം പദ്ധതി അവതരിപ്പിക്കും. ഉപധനാഭ്യർത്ഥനകളെക്കുറിച്ച് നടന്ന ചർചയ്ക്ക് മറുപടി പറയവേ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഇതിന്റെ കൺസൾട്ടസി പ്രവർത്തനങ്ങൾക്കായി കെ.പി.എം.ജിയെ ചുമതലപ്പെടുത്തി. കൺസൾട്ടസിക്കുള്ള തുകയും ഉപധനാഭ്യർത്ഥനയിൽ ഉൾപ്പെ

ജാഗ്രത ക്യാമ്പെയ്ന്‍‍: ഇടമലക്കുടിക്ക് ആരോഗ്യ വകുപ്പിന്റെ കൈത്താങ്ങ്

ജാഗ്രത ക്യാമ്പെയ്ന്‍‍: ഇടമലക്കുടിക്ക് ആരോഗ്യ വകുപ്പിന്റെ കൈത്താങ്ങ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ മൂന്ന് ദിവസമായി നടന്നു വന്ന മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. മഴക്കാല രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കി ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഇടമലക്കുടിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലമെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ക്യാമ്പ്.

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം; പിആര്‍ഡിയുടെ പുസ്തകോത്സവം തുടങ്ങി

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം; പിആര്‍ഡിയുടെ പുസ്തകോത്സവം തുടങ്ങി

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കലക്ടറേറ്റില്‍ നടക്കുന്ന പുസ്തകമേള ശ്രദ്ധേയമാവുന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകമേളക്ക് പിന്നാലെയാണ് കലക്‌ട്രേറ്റിലും മേള സംഘടിപ്പിച്ചിരിക്കുന്നത്.

വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

അമേരിക്കയുമായി വിവിധ രാജ്യങ്ങൾ വ്യാപാരയുദ്ധം തുടരുന്നതിനിടെ യുഎസിൽ നിന്ന് ആയിരം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. അടുത്ത 8 വർഷത്തിനുള്ളിൽ 1000 വിമാനങ്ങളാണ് വാങ്ങുന്നത്. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിൽപെട്ട വീമാനങ്ങൾ വാങ്ങുന്നതിനാണ് ധാരണയായിട്ടുള്ളത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത് .

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more