Short News

അഭയാര്‍ഥി ക്യാംപ് കത്തിയമര്‍ന്നു; വാവിട്ട് കരഞ്ഞ് റോഹിങ്ക്യകള്‍

അഭയാര്‍ഥി ക്യാംപ് കത്തിയമര്‍ന്നു; വാവിട്ട് കരഞ്ഞ് റോഹിങ്ക്യകള്‍

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ദില്ലിയിലെ ഓഖ്‌ലയിലുള്ള ക്യാംപ് കത്തിയമര്‍ന്നു. റോഹിങ്ക്യകളുടെ നിര്‍ണായക രേഖകളെല്ലാം നഷ്ടമായി. പലര്‍ക്കും സാരമായി പരിക്കേറ്റു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സുപ്രീംകോടതി റോഹിങ്ക്യകളുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇവിടെ പ്രത്യേക ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് വരാനിരിക്കുകയായിരുന്നു.
ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം

ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം

രജനി ആരാധകര്‍ എല്ലാം തന്നെയും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷം തലൈവരുടെ മറ്റൊരു ക്ലാസ് പടമായിരിക്കുമിതെന്നാണ് സിനിമാ പ്രേമികള്‍ കരുതുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മറ്റൊരു മികച്ച ചിത്രമായിരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം

കാഴ്ച ബംഗ്ലാവിൽ കുട്ടി ഗൊറില്ലകള്‍ക്ക് മുന്‍പിലേക്ക് വീഴുന്ന വീഡിയോ

കാഴ്ച ബംഗ്ലാവിൽ കുട്ടി ഗൊറില്ലകള്‍ക്ക് മുന്‍പിലേക്ക് വീഴുന്ന വീഡിയോ

ഇംഗ്ലണ്ടിലെ കാഴ്ച ബംഗ്ലാവിൽ ഗൊറില്ലകളെ കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധവശാല്‍ ഗൊറില്ലകളുടെ മുന്‍പിലേക്ക് വീഴുകയായിരുന്നു. മൂന്ന് ഗൊറില്ലകളാണ് താഴെയുണ്ടായിരുന്നത്. കുട്ടിയുടെ അരികിലേക്ക് ഓടിയെത്തിയ ഗൊറില്ലകളിലൊരാള്‍ പലപ്രാവശ്യം കുട്ടിയെ തൊട്ടുനോക്കി. തുടർന്ന് ഗൊറില്ല അല്‍പം മാറി ഇരിക്കുന്നതാണ് വീഡിയോയിൽ ഉളളത്.
തൃശൂര്‍ പൂരത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി

തൃശൂര്‍ പൂരത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി

ഘടക ക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കുന്നതോടെയാണ് തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകുക. ഗോപുര വാതില്‍ തുറക്കാന്‍ തിടമ്പേറ്റി എത്തുന്നത് ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനും ശിവരാത്രി ദിനത്തിലും മാത്രമാണ് വടക്കുംനാഥന്റെ തെക്കേ ഗോപുര നട തുറക്കുന്നത്.