Short News

സ്വർണഹൃദയമുള്ള മത്സ്യത്തിന് സഹോദന്മാർക്ക് കിട്ടിയത് 5.5 ലക്ഷം

സ്വർണഹൃദയമുള്ള മത്സ്യത്തിന് സഹോദന്മാർക്ക് കിട്ടിയത് 5.5 ലക്ഷം

മുംബൈ സ്വദേശികളായ മുക്കുവന്മാരായ മഹേഷ് മെഹര്‍, ഭാരത് എന്നിവർക്കാണ് സ്വർണ ഹൃദയമുള്ള മത്സ്യം എന്നറിയപ്പെടുന്ന ഘോൽ ഫിഷിനെ കിട്ടിയത്. നിരവധി ഔഷധ മൂല്യമുള്ള ഘോൽ മത്സ്യത്തെ അപൂർവ്വമായി മാത്രമേ കിട്ടാറുളളൂ. 30 കിലോയോളം ഭാരമുള്ള ഘോൽ മത്സ്യത്തെയാണ് ഇവർക്ക് കിട്ടിയത്. 1000 രൂപ മുതലാണ് ഘോൽ മത്സ്യത്തിന് വില. കൂടുതലായും ഈ മത്സ്യം കയറ്റുമതി ചെയ്യുക
മുല്ലപ്പെരിയാർ അണക്കെട്ട് പരാമാവധി സംഭരണ ശേഷിയിലേക്കെത്തുന്നു

മുല്ലപ്പെരിയാർ അണക്കെട്ട് പരാമാവധി സംഭരണ ശേഷിയിലേക്കെത്തുന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉയർന്ന തോതിൽ വെള്ളം തുറന്ന് വിടുമെന്നും പെരിയാറിൻറെ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
പ്രളയക്കെടുതി; പടയോട്ടം റിലീസ് മാറ്റി

പ്രളയക്കെടുതി; പടയോട്ടം റിലീസ് മാറ്റി

കനത്ത മഴയും പ്രളയവും കേരള ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മലയാള സിനിമ ലോകവും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഓണം റിലീസുകള്‍ ആദ്യം തിയറ്ററിലെത്താന്‍ ഒരുങ്ങിയിരുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം റിലീസ് മാറ്റി വച്ചിരിക്കുകയാണ്. 17ന് പടയോട്ടം തിയറ്ററിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

കനത്ത മഴ; കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടുന്നു

കനത്ത മഴ; കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടുന്നു

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതൽ ജലം കൊണ്ടുപോകാൻ തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാനും തീരുമാനം ആയിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more