Short News

റംസാനോടനുബന്ധിച്ച് ജമ്മു കാശ്മീരിൽ വെടിനിർത്തൽ

റംസാനോടനുബന്ധിച്ച് ജമ്മു കാശ്മീരിൽ വെടിനിർത്തൽ

അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനിക നടപടികള്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിർദേശം നൽകിയിരിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിനാണ്‌ ഇത്തരമൊരു തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. ഇതിനായി എല്ലാവരുടേയും സഹകരണവും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 
അഭിഭാഷകന് കോടതിയുടെ താക്കീത്

അഭിഭാഷകന് കോടതിയുടെ താക്കീത്

നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ബിജെപി കാമ്പ് ഇതുവരെ മുക്തമായിട്ടില്ല. ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തിട്ടും വിശ്വാസ വോട്ടെടുപ്പിന് പോലും കാത്ത് നില്‍ക്കാനാവാതെ യെദ്യൂരപ്പ സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പിടിഐയോട് വ്യക്തമാക്കി. താൻ ഇടത്തട്ടുകാരനായാണ് ജനിച്ചതെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല തൻറെ ശ്രമമെന്നും ജോൺ എബ്രഹാം വ്യക്തമാക്കി. തനിക്ക് ഒരു ബോഡിഗാർഡ് പോലുമില്ലെന്നും സാധാരണ കാറിലാണ് സഞ്ചരിക്കുന്നതെന്നും എന്നാൽ ഇതൊന്നും തനിക്ക് കുറവായിട്ട് തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.