Short News

വരൻറെ കാർ പാഞ്ഞുകയറി 25 പേർക്ക് പരിക്ക്

വരൻറെ കാർ പാഞ്ഞുകയറി 25 പേർക്ക് പരിക്ക്

ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയിലാണ് അപകടം നടന്നത്. വരനെയും വഹിച്ചുകൊണ്ടുള്ള സ്കോർപിയൊ കാർ വിവാഹാഘോഷത്തിന് എത്തിയ ആളുകളുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. മെല്ലെ സഞ്ചരിച്ചിരുന്ന വാഹനത്തിന് പെട്ടെന്ന് വേഗത വർദ്ധിക്കുകയായിരുന്നു. ബ്രേക്ക് ആണെന്ന് കരുതി ആക്സിലേറ്ററിൽ കാലമർത്തിയതാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരിൽ ഒമ്പതു പേരുടെ നില ഗുരുതരമാണ്.   
നടുറോഡില്‍ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി പരാതി

നടുറോഡില്‍ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി പരാതി

മുംബൈ വൈല്‍ പാര്‍ലെ റോഡിലൂടെ നടക്കുമ്പോൾ ബിഎംഡബ്ല്യൂ കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി മറാത്തി സീരിയല്‍-നാടക നടിയായ ചിന്‍മയി സുര്‍വെ രാഘവന് മുന്നിലാണ് അശ്ലീലം കാണിച്ചത്. ഡ്രൈവര്‍ ഭാര്യയ്ക്കു മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്തതായി നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സുമീത്ത് രാഘവന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 42കാരനായ ജിവാന്‍ ചൗധരി അറസ്റ്റിലായിട്ടുണ്ട്.
സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക്  ശ്രമിച്ചു

സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർ പ്രദേശിലെ ദാൽപയിൽ വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ത്രീധനം പോരെന്ന് പറഞ്ഞ് വരൻ വിവാഹം ഒഴിഞ്ഞു. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നൽകണമെന്ന് വരന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഈ തുക തനിക്ക് നൽകാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് അറിയിച്ചെങ്കിലും വരൻറെ ബന്ധുക്കൾ ചെവി കൊണ്ടില്ല.
സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക. ഇതില്‍ പ്രധാനപ്പെട്ട ചില പുരുഷ രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള രാശിക്കാര്‍ എന്ന് നോക്കാം.