Short News

ഗുണ്ടബിനു കീഴടങ്ങി

ഗുണ്ടബിനു കീഴടങ്ങി

അമ്പാട്ടൂർ കോടതിയിലാണ് കുപ്രസിദ്ധ ഗുണ്ടയായ ബിനു കീഴടങ്ങിയത്. ഗുണ്ട ബിനുവിൻറെ പിറന്നാളാഘോഷത്തിനെത്തിയ 73 ഗുണ്ടകളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടബിനു അടക്കമുള്ള കുറച്ചുപേർ അന്ന് രക്ഷപ്പെട്ടിരുന്നു. ബിനുവിനെതിരെയുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങൽ. ഇയാളെ കണ്ടയുടൻ വെടിവെക്കുവാൻ തമിഴ്നാട് പോലീസ് ഉത്തരവിട്ടിരുന്നു.
അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നൽകിയത്. സൗമ്യയെ തേടി ആളുകൾ വീട്ടിലെത്തിയത് ചോദ്യം ചെയ്തതാണ് മാതാപിതാക്കളെ കൊല്ലാൻ കാരണമെന്നും സൌമ്യ മൊഴി നൽകി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

സെക്രട്ടറിയറ്റ് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം വടക്കേവിളയിൽ സാഗാനിവാസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ശിവകുമാറി(48)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പകൽ 3.30 ഓടെയാണ് സംഭവം. വീടിലെ രണ്ടാംനിലയിലെ സ്റ്റെയർകേസിന് സമീപത്തെ ഗ്രില്ലിൽ ഷാളിട്ട് തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലെത്തി. നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലെത്തി. ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിൽ 835 ഓഹരികള്‍ നഷ്ടത്തിലാണ്. ഭരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.