Short News

രാം ജഠ്മലാനി കർണാടക ഗവർണർക്കെതിരെ സുപ്രീംകോടതിയിലേക്ക്

രാം ജഠ്മലാനി കർണാടക ഗവർണർക്കെതിരെ സുപ്രീംകോടതിയിലേക്ക്

സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തൻറെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ സമീപിച്ചിരുന്നു
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു  
ചെന്നൈയ്ക്ക് ടോസ്

ചെന്നൈയ്ക്ക് ടോസ്

ടോസ് നേടിയ ചെന്നൈ ബൌളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിൻറെ നിർണായക പോരാട്ടമാണിന്ന്. ഈ മത്സരത്തിൽ ഉയർന്ന സ്കോറോട് കൂടി ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചാബ് പ്ലേ ഓഫിൽ കടക്കാതെ പുറത്താകും. പ്ലേ ഓഫ് ആദ്യമേ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുന്ന ചെന്നൈ 13 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുമായി രണ്ടാം സ്ഥാനത്താണ് . എന്നാൽ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ്.