Short News

എച്ച്ഡി ദേവഗൗഡയോട് ഗവർണർ വാജുഭായ് വാലയുടെ മധുരപ്രതികാരം...

എച്ച്ഡി ദേവഗൗഡയോട് ഗവർണർ വാജുഭായ് വാലയുടെ മധുരപ്രതികാരം...

എച്ച്ഡി ദേവഗൗഡയോട് ഗവർണർ വാജുഭായ് വാലയുടെ മധുരപ്രതികാരം. 1996ൽ ഗുജറാത്തിലുണ്ടായ സംഭവവികാസങ്ങൾക്ക് വാജുഭായ് വാല 2018ൽ പ്രതികാരം ചെയ്യുമോ എന്നായിരുന്നു ദേവഗൗഡയുടെ ആശങ്ക. ഒടുവിൽ എച്ച്ഡി കുമാരസ്വാമിയെ തള്ളി യെദ്യൂരപ്പയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയതോടെ വാജുഭായ് വാല എല്ലാം ഓർത്തിരിക്കുന്നുണ്ടെന്ന് ദേവഗൗഡയും മനസിലാക്കി കാണും.
മരക്കാറില്‍ പ്രിയദര്‍ശന്‍റെ സഹായിയായി മേജര്‍ രവി, കാണാം!

മരക്കാറില്‍ പ്രിയദര്‍ശന്‍റെ സഹായിയായി മേജര്‍ രവി, കാണാം!

ഹിറ്റ് കൂട്ടുകെട്ടുകളോടൊപ്പം മേജര്‍ രവിയും ഒരുമിച്ചെത്തുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പട്ടാളക്കഥയുമായി മാത്രം സിനിമ ചെയ്യുന്ന അദ്ദേഹത്തിന്റെ ഈ ചുവടുമാറ്റത്തിനായാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. ചെയ്യുന്ന സിനിമകളിലെല്ലാം തന്റെ വ്യത്യസ്തത കൃത്യമായി പ്രകടമാക്കുന്ന മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമാണ് ഇത്തവണ അദ്ദേഹം എത്തുന്നത്.
വ്രതശുദ്ധിയേക്കാൾ വലുതാണ് മനുഷ്യജീവൻ

വ്രതശുദ്ധിയേക്കാൾ വലുതാണ് മനുഷ്യജീവൻ

ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ അജയ്‌ബിജിലിവാന്റെ ബ്ലഡ്‌ ഗ്രൂപ്പിന്റെ എല്ലാ വിവരങ്ങളും അദ്ദേത്തിന്റെ അച്ഛന്റെ ഫോൺ നമ്പറും വച്ച് ഈ വിവരം എല്ലാവരെയും അറിയിച്ചു. വാട്സ്ആപ്പിലൂടെയാണ് ആരിഫ്ഖാനും ഈ വിവരം അറിയുന്നത്. അദ്ദേഹം അജയ്ന്റെ അച്ഛന്റെ നമ്പറിൽ വിളിച്ച് അറിഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെടുകയും ഒരു നിമിഷം പോലും വൈകിക്കാതെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.

14-ാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു; പെട്രോളിന് 16 പൈസ കൂടി...

14-ാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു; പെട്രോളിന് 16 പൈസ കൂടി...

തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയിലെ വില. ഡീസലിന് 74.93 രൂപയും. ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more