Short News

കർണാടക നിയമസഭ തിരഞ്ഞെടുപ്പ്; മാറ്റിവെച്ച ജയാനഗറിലെ തിരഞ്ഞെടുപ്പ് ജൂൺ 11ന്!

കർണാടക നിയമസഭ തിരഞ്ഞെടുപ്പ്; മാറ്റിവെച്ച ജയാനഗറിലെ തിരഞ്ഞെടുപ്പ് ജൂൺ 11ന്!

ബിജെപി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ബെംഗളൂരുവിലെ ജയാനഗർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജൂൺ 11ന് നടക്കും. ജൂൺ 16ന് വിധി അറിയും. കർണാടകയിലെ 224 നിയോജകമണ്ഡലത്തിൽ 222 നിയോജക മണ്ഡലത്തിലും മെയ് 12ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബെംഗറുവിലെ ജയനഗറിലെയും ആർആർ നഗറിലുമായിരുന്നു തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

വിവാദങ്ങൾക്ക് വിരാമം...ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്

വിവാദങ്ങൾക്ക് വിരാമം...ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമിയാണ് ശബ്ദരേഖ മാധ്യമങ്ങൾക്ക് കൈമാറിയത്.

ആശങ്കയുടെ ആവശ്യമില്ല, ഇര്‍ഫാന്‍ ഖാന്‍ തന്നെ ഉധം സിങ്ങായി എത്തും

ആശങ്കയുടെ ആവശ്യമില്ല, ഇര്‍ഫാന്‍ ഖാന്‍ തന്നെ ഉധം സിങ്ങായി എത്തും

ഇര്‍ഫാന്‍ ഖാന് ട്യൂമറാണെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും സ്വാതന്ത്രസമര സേനാനിയായ ഉധം സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ നായകനാകുമെന്നും സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കാര്‍ പറഞ്ഞു. 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ'ഡ്വിയറിനെ കൊലപ്പെടുത്തിയത് ഉധം സിങ്ങായിരുന്നു.
ദിലീപുമായുളള ചിത്രത്തിൻറെ അശ്ലീല കമന്‍റിന് ഐമയുടെ ചുട്ട മറുപടി

ദിലീപുമായുളള ചിത്രത്തിൻറെ അശ്ലീല കമന്‍റിന് ഐമയുടെ ചുട്ട മറുപടി

ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഐമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് താഴെയാണ് വ്യാജ അക്കൗണ്ടില്‍ നിന്നും കമന്‍റ് ഉണ്ടായത്. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്നാണ് ഒരു വിരുതൻ ആരാഞ്ഞത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഐമ പ്രതികരണം രേഖപ്പെടുത്തി. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നാണ് ഐമ അശ്ലീല കമൻറിന് മറുപടി നൽകിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more